മോസ്കോ: മെഡിറ്ററേനിയൻ കടലിൽ തങ്ങളുടെ ദ്രാവക പ്രകൃതിവാതക (LNG) കപ്പലായ ആർട്ടിക് മെറ്റാഗാസിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം ആരോപിച്ചു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി.
ഉക്രെയ്ൻ ആദ്യമായാണ് ഒരു റഷ്യൻ എൽഎൻജി കപ്പലിനെ ലക്ഷ്യമിടുന്നത്.മാൾട്ടയ്ക്ക് സമീപം അന്താരാഷ്ട്ര ജലാർത്തിയിലാണ് ആക്രമണമുണ്ടായതെന്നാണ് റഷ്യയുടെ വാദം. ലിബിയൻ തീരത്തുനിന്നാണ് ഉക്രെയ്ൻ ഡ്രോണുകൾ വിക്ഷേപിച്ചതെന്നും റഷ്യ ആരോപിക്കുന്നു.
കപ്പലിലുണ്ടായിരുന്ന 30 ജീവനക്കാരും സുരക്ഷിതരാണ്. മാൾട്ടീസ് രക്ഷാസേനയുടെ സഹായത്തോടെ ഇവരെ ലൈഫ് ബോട്ടു വഴി രക്ഷപ്പെടുത്തി. സംഭവത്തെ "അന്താരാഷ്ട്ര ഭീകരവാദം" എന്നും "കടൽക്കൊള്ള" എന്നും വിശേഷിപ്പിച്ച റഷ്യ, ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രസ്താവിച്ചു.
നിരോധിക്കപ്പെട്ട കപ്പൽറഷ്യൻ ആർട്ടിക് തുറമുഖമായ മുർമാൻസ്കിൽ നിന്ന് ചരക്കുമായി പോയതായിരുന്നു ഈ കപ്പൽ. അമേരിക്കയുടെയും ബ്രിട്ടന്റെയും ഉപരോധപ്പട്ടികയിലുള്ള ആർട്ടിക് മെറ്റാഗാസ്, റഷ്യയുടെ ഷാഡോ ഫ്ലീറ്റിന്റെ ഭാഗമാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നു.
ഉപരോധങ്ങൾ മറികടന്ന് ഇന്ധന വ്യാപാരം നടത്താനാണ് ഈ കപ്പലുകൾ ഉപയോഗിക്കുന്നത്.യുക്രെയ്ൻ സുരക്ഷാ സേന ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എണ്ണ സംഭരണികൾ നിറയുന്നു; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഇറാൻ
ലോകത്ത് ആണവായുധം പ്രയോഗിച്ച ഏക രാജ്യം അമേരിക്കയാണ്; ട്രംപിന് ശക്തമായ മറുപടിയുമായി ഇറ്റാലിയൻ
ദിവസം 435 ദശലക്ഷം ഡോളർ നഷ്ടം; അമേരിക്കൻ ഉപരോധം ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു
സമാധാന ചർച്ചകൾക്ക് തടസ്സമാകേണ്ട; ഹോർമുസ് കടലിടുക്കിലെ കപ്പൽ നീക്കം താൽക്കാലികമായി നിർത്താൻ ഇറാൻ