അലാസ്‌ക: യുദ്ധം അവസാനിപ്പിക്കുന്നതിന് വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. കിഴക്കന്‍ ഡൊണെറ്റ്‌സ്‌ക് മേഖലയില്‍ നിന്ന് ഉക്രെയ്ന്‍ പിന്മാറണമെന്ന് പുടിന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അലാസ്‌കയില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. തന്റെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍ തുടര്‍ന്നുള്ള സേനാ മുന്നേറ്റം അവസാനിപ്പിക്കാമെന്ന് പുടിന്‍ വാഗ്ദാനം ചെയ്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ട്രംപ്, ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും യൂറോപ്യന്‍ നേതാക്കള്‍ക്കും പുടിന്റെ സന്ദേശം കൈമാറി. വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും നേരിട്ടുള്ള ഒരു സമാധാന കരാറിനായി ശ്രമിക്കണമെന്നും ട്രംപ് നേതാക്കളോട് പറഞ്ഞു. സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളഅ# പരിഹരിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നതിനെയാണ് റഷ്യ എതിര്‍ത്തു വരുന്നത്.
ഒരു ദശാബ്ദത്തിലേറെയായി റഷ്യ ഭാഗികമായി കൈവശം വച്ചിരിക്കുന്ന ഡൊണെറ്റ്‌സ്‌കിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനാണ് പുടിന്‍ ആഗ്രഹിക്കുന്നത്. നവംബറിനുശേഷം റഷ്യന്‍ സൈന്യം ഈ മേഖലയില്‍ അതിവേഗം മുന്നേറുകയാണ്. തെക്കന്‍ ഖേഴ്‌സണ്‍, സപ്പോരിസിയ മേഖലകളിലെ ആക്രമണങ്ങള്‍ നിര്‍ത്തി വെച്ചണ് ഈ മുന്നേറ്റം. ഡൊണെറ്റ്‌സ്‌കിന്റെ 70% റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ നിര്‍ണായകമായ പ്രധാന പടിഞ്ഞാറന്‍ നഗരങ്ങളില്‍ ഉക്രെയ്ന്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
