അടുത്തയാഴ്ച യുഎഇയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് പുടിന്‍; സെലെന്‍സ്‌കിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ല

AUGUST 7, 2025, 11:47 AM

മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തയാഴ്ച യുഎഇയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ കൂടി ഉള്‍പ്പെടുത്തി യോഗത്തില്‍ ഉള്‍പ്പെടുത്താനുള്ള യുഎസ് നിര്‍ദേശം പുടിന്‍ തള്ളി. ക്രെംലിന്‍ സന്ദര്‍ശന വേളയില്‍ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, സെലെന്‍സ്‌കിയെ കൂടി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു. 

വ്യാഴാഴ്ച ക്രെംലിനില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുടിന്‍ കൂടിക്കാഴ്ച സംബന്ധിച്ച് അറിയിച്ചത്. കൂടിക്കാഴ്ചക്ക് ഇരുപക്ഷവും താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന് പുടിന്‍ പറഞ്ഞു. ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കാണ് മുന്‍ഗണനയെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും വ്യക്തമാക്കി. 

അതേസമയം സെലെന്‍സിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്നും എന്നാല്‍ ചില വ്യവസ്ഥകള്‍ അതിന് ബാധകമാണെന്നും പുടിന്‍ പറഞ്ഞു. റഷ്യയും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ ഏകദേശം അന്തിമമാവുമ്പോള്‍ മാത്രമാണ് അത്തരമൊരു കൂടിക്കാഴ്ചക്ക് സാധ്യതയെന്നും പുടിന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam