സോള്‍: റഷ്യയുമായുള്ള രാജ്യത്തിന്റെ സഖ്യം വികസിച്ചുകൊണ്ടിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കത്തിലാണ് പരാമര്‍ശം.
'ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യത്തിന്റെ ബന്ധം ഭാവിയില്‍ സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുമെന്നതില്‍ എനിക്ക് സംശയമില്ല, നമുക്കിടയിലുള്ള ഊഷ്മളമായ സൗഹൃദ ബന്ധങ്ങള്‍ക്കും അടുത്ത സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കും നന്ദിയെന്ന് കിം പറഞ്ഞു.
ഉക്രെയ്നുമായുള്ള യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട്, ദേശീയ പരമാധികാരത്തിനായുള്ള റഷ്യയുടെ 'ന്യായമായ പോരാട്ടത്തിന്' തന്റെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതായി കിം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇരു നേതാക്കളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി നടപ്പിലാക്കുന്നതില്‍ വിശ്വസ്തത പുലര്‍ത്തുമെന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പ്രസിദ്ധീകരിച്ച കത്തില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്