ഖമനേയിക്ക് പിന്നാലെ മുജ്തബ? ഇറാനിലെ പരമോന്നത നേതാവിന്റെ പിൻഗാമിയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ 

FEBRUARY 28, 2026, 11:32 PM

ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമനേയിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. മുൻപ് അദ്ദേഹത്തെ പരിഗണിക്കുന്നില്ല എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാണ് ഇപ്പോൾ തികച്ചും വ്യത്യസ്തമായ റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. ആറ് മക്കളിൽ രണ്ടാമനായ മുജ്തബ ഖമനേയിയുടെ പേരാണ് ഇപ്പോൾ മുൻനിരയിൽ ഉയർന്നിരിക്കുന്നത്. 

സംസ്കാരച്ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗികമായി പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നാലര പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന അമേരിക്കൻ അനുകൂല സ്വാധീനത്തിലേക്ക് ഇറാൻ തിരികെ പോകുമോയെന്ന ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്.

മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനേക്കാൾ ഉയർന്ന സ്ഥാനമാണ് പരമോന്നത നേതാവിനുള്ളത്. ഭരണഘടന പ്രകാരം രാജ്യത്തിന്റെ പൊതുനയങ്ങൾ നിർണ്ണയിക്കുന്നതും ആഭ്യന്തര-വിദേശ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതും പരമോന്നത നേതാവാണ്. സായുധസേനയുടെ പരമാധികാരിയും രാജ്യത്തിന്റെ രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങളുടെ മേൽനോട്ടക്കാരനുമാണ് അദ്ദേഹം. ന്യായവ്യവസ്ഥയും ഔദ്യോഗിക വാർത്താമാധ്യമങ്ങളും ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ എല്ലാം ഈ പദവിക്കു കീഴിലാണ്.

vachakam
vachakam
vachakam

1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഈ സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തിയായിരുന്നു ഖമനേയി. ആദ്യ പരമോന്നത നേതാവായി റഹോല്ല ഖമനേയി 1989 വരെ ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ് അലി ഖമനേയി സ്ഥാനമേറ്റത്. ഏകദേശം 35 വർഷത്തോളം രാജ്യത്തിന്റെ നിർണായക തീരുമാനങ്ങളിൽ അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam