പാരീസ്: അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മോഡല്‍ സ്‌കൗട്ട് ഡാനിയല്‍ സിയാദിനെ (69) മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം എന്താണെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരണം ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളിലും പെണ്‍കുട്ടികളെ കടത്തിയ കേസുകളിലും ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാരുടെ അന്വേഷണം നേരിട്ടുവരികയായിരുന്നു ഇയാള്‍.
അയല്‍വാസിയുടെ സഹോദരിയാണ് സിയാദിന്റെ മൃതദേഹം വസതിയില്‍ കണ്ടെത്തിയത്. സിയാദിന് ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് കരുതുന്നതെന്നും ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷക മെന്യ അറബ്-ടിഗ്രിന്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെ സമീപനവും കേസിന്റെ സമ്മര്‍ദ്ദവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ സിയാദിന്റെ പേര് രണ്ടായിരത്തിലധികം തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്വീഡന്‍, കിഴക്കന്‍ യൂറോപ്പ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ എപ്സ്റ്റീനായി കണ്ടെത്തി നല്‍കിയതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം കേവലം പ്രൊഫഷണല്‍ മാത്രമായിരുന്നുവെന്നും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നുമാണ് സിയാദ് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
സിയാദിന്റെ പെട്ടെന്നുള്ള മരണം കേസിന്റെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ നിര്‍ണായകമായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
