അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

MARCH 1, 2026, 11:27 PM

ഡബ്ലിൻ: അയർലൻഡിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

 ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രഫഷനലായിരുന്നു അശ്വതി.  കർണാടകയിലെ ബെംഗളൂരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്ഥലം മാറി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയാണ് അശ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

 ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്മെന്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. അശ്വതിയുടെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

vachakam
vachakam
vachakam

 ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി.

ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്.  തുടർനടപടിക്രമങ്ങൾ പൂർത്തിയായാലുടൻ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam