മോസ്കോ: റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ക്ക് ദാരുണാന്ത്യം.വിമാനത്തിലുണ്ടായിരുന്നത് 23 യാത്രികരും 6 ക്രൂ അംഗങ്ങളുമായിരുന്നു. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചെന്നാണ് അധികൃതര്‍ അറിയിക്കുന്ന വിവരം.
ക്രിമിയയിലാണ് ആന്റണോവ് എഎന്‍-26 എന്ന വിമാനം തകര്‍ന്നുവീണത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും പിന്നാലെ വിമാനം ക്രിമിയയില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് റഷ്യ അറിയിച്ചു.
നിറയെ കുന്നുകളുള്ള പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അപകടം നടന്ന സ്ഥലം തെരച്ചില്‍ സംഘം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും 23 യാത്രക്കാരും കൊല്ലപ്പെട്ടു, റഷ്യയുടെ പ്രതിരോധ മന്ത്രലായം അറിയിച്ചു. സൈന്യത്തില്‍ നിന്നുള്ള ഒരു കമ്മീഷന് സ്ഥലത്ത് പ്രവര്‍ത്തിച്ചു വരികയാണെന്നും മന്ത്രാലയം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിലെ യുറേനിയം പിടിച്ചെടുക്കാൻ അമേരിക്കയുടെ മിന്നൽ നീക്കം; 32 വർഷം മുമ്പത്തെ 'പ്രോജക്റ്റ്
അമേരിക്കയിൽ 166 ബില്യൺ ഡോളർ കുടുങ്ങിക്കിടക്കുന്നു; താരിഫ് റീഫണ്ടിനായി കമ്പനികളുടെ നീണ്ട കാത്തിരിപ്പ്
ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു
ആഗോള ഹൃദയശസ്ത്രക്രിയ രംഗത്തെ പ്രതിഭ ഡോ. സുഹൈർ അൽഹലീസിനു അമേരിക്കൻ കോളേജ് ഓഫ്