ബന്ധത്തിൽ ഉലച്ചിൽ; പാണ്ടകളെ ചൈനയിലേക്ക് മടക്കി അയക്കാൻ ജപ്പാൻ

JANUARY 25, 2026, 10:25 PM

ടോക്കിയോ:  ഉഎനോ സൂവിൽ കഴിയുന്ന ജപ്പാനിലെ അവസാന രണ്ട് പാണ്ടകളായ ഷാവോ ഷാവോയും ലെ ലെയും ചൈനയിലേക്ക് മടക്കി അയക്കും. ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കൈമാറ്റം.  ഇരുപാണ്ടകളും മടങ്ങിപ്പോകുന്നതോടെ 1972 ന് ശേഷം ആദ്യമായി ജപ്പാൻ ഭീമൻ പാണ്ടകളില്ലാത്ത രാജ്യമാകും. 

2021-ലാണ് ഈ രണ്ട് പാണ്ടകളും ഉഎനോ സൂവിൽ ജനിച്ചത്. ഷിൻ ഷിൻനും, റി റിയും ആണ് ഇവരുടെ മാതാപിതാക്കളായ പാണ്ടകൾ. ഇരട്ടകളുടെ സഹോദരിയായ ഷ്യാങ് ഷ്യാങ് 2023-ൽ ചൈനയിലേക്ക് മടക്കിയയച്ചതിനു പിന്നാലെ, 2024-ൽ മാതാപിതാക്കളെയും ചൈനയിലേക്ക് തിരികെ അയച്ചിരുന്നു.

ചൈനയുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഓർമ്മയ്ക്കായി 1972-ലാണ് ജപ്പാൻ ആദ്യമായി ഭീമൻ പാണ്ടകളെ ചൈനയിൽ നിന്ന് സ്വീകരിച്ചത്. അതിനുശേഷം, കൂടുതൽ പാണ്ടകൾ ചൈനയിൽ നിന്ന് ജപ്പാനിലെത്തുകയോ അല്ലെങ്കിൽ ജപ്പാനിൽ തന്നെ  ജനിക്കുകയോ ചെയ്തു. ഇവ രാജ്യത്തെ പ്രധാന ആകർഷണങ്ങളായി മാറി. ജപ്പാനിൽ ജനിച്ചാലും, പാണ്ടകൾ ചൈനയുടെ സ്വത്തായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. 

vachakam
vachakam
vachakam

പാണ്ടകളെ ചൈനയിലേക്ക് മടക്കിയയയ്ക്കുന്ന തീരുമാനം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിലും, സമീപകാലത്ത് ജപ്പാൻ–ചൈന ബന്ധം വഷളാകുന്നതിന്റെ പ്രതീകമായി ഈ കൈമാറ്റം  പൊതുവെ വിലയിരുത്തപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam