സൂറിച്ച്: ഇറാനു മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം സ്വയംരക്ഷയ്ക്കോ യുഎൻ അനുമതിയോടെയോ അല്ലാതെ മറ്റൊരു രാജ്യത്തിന് മേൽ ബലം പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനെതിരായ വ്യോമാക്രമണത്തിലൂടെ അമേരിക്കയും ഇസ്രായേലും രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചതായാണ് സ്വിസ് ഫെഡറൽ കൗൺസിലിന്റെ വിലയിരുത്തലെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെ സംരക്ഷണം മുൻനിർത്തി എല്ലാ കക്ഷികളും പോരാട്ടം അവസാനിപ്പിക്കണമെന്നും സ്വിറ്റ്സർലൻഡ് ആവശ്യപ്പെട്ടു.
സ്വിറ്റ്സർലൻഡിന് പുറമെ ജർമ്മനിയും യുദ്ധത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഈ യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമാണോ എന്നതിൽ തനിക്ക് ഗുരുതരമായ സംശയമുണ്ടെന്ന് ജർമ്മൻ വൈസ് ചാൻസലറും ധനമന്ത്രിയുമായ ലാർസ് ക്ലിംഗ്ബീൽ പറഞ്ഞു.
ഇത് തങ്ങളുടെ യുദ്ധമല്ലെന്നും ഇതിൽ ജർമ്മനി പങ്കാളികളാവില്ലെന്നും അദ്ദേഹം കൃത്യമായ നിലപാട് വ്യക്തമാക്കി. കരുത്തന്റെ നിയമം മാത്രം നടപ്പിലാകുന്ന ഒരു ലോകത്തേക്ക് കാര്യങ്ങൾ നീങ്ങുന്നത് വലിയ അപകടമാണെന്നും ക്ലിംഗ്ബീൽ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
