യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യപ്രകാരം ശനിയാഴ്ചയോടെ ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ് വക്താവ്. ജറുസലേം പോസ്റ്റിനോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ദി ഉടമ്പടിയുടെ മുമ്പ് സമ്മതിച്ച ഷെഡ്യൂൾ നടപ്പിലാക്കാൻ 'പ്രതിബദ്ധത' ഉണ്ടെന്നും എന്നാൽ 'എല്ലാ ഇസ്രായേലി ബന്ദികളെയും' മോചിപ്പിക്കില്ലെന്നും ഹമാസ് ശഠിച്ചതായി മുതിർന്ന ഹമാസ് വക്താവ് സമി അബു സുഹ്‌രി സ്ഥിരീകരിച്ചു. അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ചതിൻ്റെ പേരിൽ ബന്ദികളെ മോചിപ്പിക്കുന്നത് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു.
ശനിയാഴ്‌ച 12 മണിക്കകം എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കാൻ ഞാൻ പറയും എന്ന് ട്രംപ് ഹമാസിന് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച സമയപരിധിക്കുള്ളിൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചാൽ, വീണ്ടും എല്ലാ പ്രശ്നങ്ങളും തുടങ്ങും എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു,
വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച (ഫെബ്രുവരി 15) മൂന്ന് ബന്ദികളെ മോചിപ്പിക്കാനാണ് ഹമാസ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 76 ഇസ്രായേൽ ബന്ദികൾ ഹമാസിൻ്റെ കൈവശമുണ്ട്. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനിൽക്കുകയും 33 ഇസ്രായേലി ബന്ദികളെ 1,900 ഫലസ്തീൻ തടവുകാർക്കും ഗാസയിൽ നിന്നുള്ള തടവുകാർക്കുമായി കൈമാറുകയും ചെയ്യും. ഇതുവരെ 16 ബന്ദികളെ ആണ് മോചിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്