റഷ്യൻ ഭീഷണി: ആർട്ടിക്കിലേക്ക് യുദ്ധക്കപ്പലുകൾ അയക്കുമെന്ന് യുകെ; യൂറോപ്പ് സ്വന്തം കാലിൽ നിൽക്കണമെന്ന് സ്റ്റാർമർ

FEBRUARY 14, 2026, 9:54 AM

മ്യൂണിക്ക് : പ്രതിരോധ കാര്യങ്ങളിൽ യൂറോപ്പ് മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ ലോകനേതാക്കളോട് ആഹ്വാനം ചെയ്തു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂറോപ്പിലെ ജനങ്ങളെയും മൂല്യങ്ങളെയും ജീവിതരീതിയെയും സംരക്ഷിക്കാൻ ഏത് പോരാട്ടത്തിനും ഭൂഖണ്ഡം സജ്ജമാകണമെണം,  ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ സാമ്പത്തികവും സുരക്ഷാപരവുമായ സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യയിൽ നിന്നുള്ള ഭീഷണി നേരിടുന്നതിനായി 2026-ഓടെ ആർട്ടിക് മേഖലയിലേക്കും ഹൈ നോർത്തിലേക്കും (High North) ബ്രിട്ടന്റെ അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടുന്ന കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ അമേരിക്ക, കാനഡ തുടങ്ങിയ നാറ്റോ (NATO) സഖ്യകക്ഷികളും ഈ നീക്കത്തിൽ പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. "നാം നമ്മുടെ സൈനിക ശക്തി വർദ്ധിപ്പിക്കണം, കാരണം ഈ കാലഘട്ടത്തിന്റെ ഭാഷ അതാണ്," സ്റ്റാർമർ പറഞ്ഞു.

നാറ്റോ സഖ്യത്തിലെ പ്രധാന വ്യവസ്ഥയായ ആർട്ടിക്കിൾ 5-നോടുള്ള (ഒരംഗത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുക) ബ്രിട്ടന്റെ പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും സ്റ്റാർമർ ഉറപ്പിച്ചു പറഞ്ഞു. 

സമ്മേളനത്തിൽ സംസാരിച്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, സ്റ്റാർമറെ വിശ്വസ്തനായ സുഹൃത്തെന്ന് വിശേഷിപ്പിച്ചു. പുറത്തുനിന്നുള്ള ശക്തികൾ യൂറോപ്പിനെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. പ്രതിരോധ മേഖലയിൽ യൂറോപ്പ് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, യൂറോപ്യൻ ഐക്യമാണ് റഷ്യൻ അധിനിവേശത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam