മുജ്തബ ഖമേനിയെ ലക്ഷ്യമിട്ടാല്‍ എതിര്‍ക്കും; ഇസ്രയേലിനെതിരെ ചൈന

MARCH 9, 2026, 5:53 AM

ടെഹ്‌റാന്‍: ഇറാന്‍ തെരഞ്ഞെടുത്ത പുതിയ പരമോന്നത നേതാവിനെയും വകവരുത്തുമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് ചൈന.

ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും എതിര്‍ക്കും. ഖമേനിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണം. അതിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ ചൈന എതിര്‍ക്കുന്നു, ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയെ മാനിക്കണം. ഇറാന്റെ ഭരണഘടനാ പ്രക്രിയയിലൂടെയാണ് മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

vachakam
vachakam
vachakam

പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ചൈനയുടെ പ്രസ്താവന. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ 'നിയമവിരുദ്ധമായ ആക്രമണം' എന്ന് ബീജിങ്ങ് അപലപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam