ബാൽബെക്ക്: കിഴക്കൻ ലെബനൻ നഗരമായ ബാൽബെക്കിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നാലു നിലകളുള്ള പാർപ്പിട സമുച്ചയത്തിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ.എൻ.എറിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച മുതൽ ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ നടന്നുവരുന്ന രൂക്ഷമായ ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ് ഈ ആക്രമണം. ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്.
ഇതിന് മറുപടിയായി ഇസ്രായേൽ ലെബനനിലുടനീളം ശക്തമായ വ്യോമാക്രമണം നടത്തുകയും തെക്കൻ ലെബനനിലേക്ക് സൈന്യത്തെ അയക്കുകയും ചെയ്തു.ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇസ്രായേൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും 335 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഹിസ്ബുള്ളയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ലെബനനിലെ 16 ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ബുധനാഴ്ച മുന്നറിയിപ്പ് നൽകി.മെതുല അതിർത്തിയിലുള്ള ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ഇറാൻ പരമോന്നത നേതാവിന്റെ വധത്തിന് പ്രതികാരം ചെയ്യാനാണ് തങ്ങൾ പോരാടുന്നതെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും കിഴക്കൻ ലെബനനിലെ ഹോട്ടലുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും നേരെയും ഇസ്രായേൽ ആക്രമണം തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ നിലവിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എണ്ണ സംഭരണികൾ നിറയുന്നു; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഇറാൻ
ലോകത്ത് ആണവായുധം പ്രയോഗിച്ച ഏക രാജ്യം അമേരിക്കയാണ്; ട്രംപിന് ശക്തമായ മറുപടിയുമായി ഇറ്റാലിയൻ
ദിവസം 435 ദശലക്ഷം ഡോളർ നഷ്ടം; അമേരിക്കൻ ഉപരോധം ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു
സമാധാന ചർച്ചകൾക്ക് തടസ്സമാകേണ്ട; ഹോർമുസ് കടലിടുക്കിലെ കപ്പൽ നീക്കം താൽക്കാലികമായി നിർത്താൻ ഇറാൻ