ട്രംപിനെ വിമർശിച്ച കനേഡിയൻ പൗരനെ കുടുക്കാൻ നീക്കം; വിവരങ്ങൾ ചോദിച്ച് ഗൂഗിളിന് യുഎസ് സർക്കാരിന്റെ നോട്ടീസ്!

MAY 6, 2026, 8:28 PM

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ച കനേഡിയൻ പൗരന്റെ വ്യക്തിഗത വിവരങ്ങൾ തേടി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം.

ഇതിനെതിരെ 'ജോൺ ഡോ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കനേഡിയൻ പൗരൻ കാലിഫോർണിയ കോടതിയിൽ ഹർജി നൽകി. ഗൂഗിളിൽ നിന്ന് തന്റെ പേര്, വിലാസം, ലൊക്കേഷൻ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ എന്നിവ നിയമവിരുദ്ധമായി കൈക്കലാക്കാൻ യുഎസ് സർക്കാർ ശ്രമിക്കുന്നു എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) ആണ് ഇദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഇദ്ദേഹം എക്സിൽ (X) പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തിരിച്ചറിയാൻ സർക്കാർ ഗൂഗിളിന് നോട്ടീസ് നൽകിയത്. എന്നാൽ താൻ കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിൽ പോയിട്ടില്ലെന്നും, വെറും വിമർശനം ഉന്നയിച്ചതിന്റെ പേരിൽ തന്നെ വേട്ടയാടുന്നത് ശരിയല്ലെന്നും ഇദ്ദേഹം പറയുന്നു.

vachakam
vachakam
vachakam

ഗൂഗിൾ ഈ വിവരങ്ങൾ ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. നിയമപരമായ ഇത്തരം ആവശ്യങ്ങൾ ലഭിക്കുമ്പോൾ ഉപയോക്താക്കളെ അറിയിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ഗൂഗിൾ വ്യക്തമാക്കി. ഇതിന് മുൻപ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്കെതിരെയും സമാനമായ നോട്ടീസുകൾ വന്നിരുന്നെങ്കിലും കോടതി വിധിക്ക് മുൻപേ സർക്കാർ അവ പിൻവലിച്ചിരുന്നു. ഈ കേസും ട്രംപ് ഭരണകൂടത്തിന്റെ ആഗോളതലത്തിലുള്ള വിമർശകരെ അടിച്ചമർത്താനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam