നയാഗ്ര: പകലോമറ്റം മഹാകുടുംബയോഗം കാനഡ ചാപ്റ്റർ കാനഡയിലെ നയാഗ്രയിൽ ബൈജു ജോർജ് പകലോമറ്റത്തിന്റെ ഭവനാങ്കണത്തിൽ 2026 ജൂലൈ 4ന് ചേർന്നു. ചാപ്റ്റർ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമം നയാഗ്ര സീറോ മലബാർ പള്ളി വികാരി ഫാ. ജോർജ് തുരുത്തിപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഹോളിക്രോസ് സഭാംഗമായ ഫാ. ഷാജി മണ്ഡപത്തിക്കുന്നേൽ അനുഗ്രഹ സന്ദേശം നൽകി. മഹാകുടുംബയോഗം ട്രസ്റ്റ് മെമ്പർ സ്റ്റാൻലി ജോർജ് പകലോമറ്റം കുടുംബ ചരിത്രം ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. ജോർജി അലക്‌സാണ്ടർ, ജിജി മാത്യു എന്നിവർ ആശംസകൾ നേർന്നു.
ലിജി സൂസൻ, ജോബിൻ വർഗീസ്, ജീവൻ ജിജി, എലിസബത്ത് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായികമത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫ്രാൻസിസ് താഴമൺ, അലക്‌സ് അലക്‌സൻഡർ എന്നിവർ രജിസ്‌ട്രേഷന് നേതൃത്വം നൽകി.
സാജൻ, ജോബു, ഷിൻടോ എന്നിവരുടെ നേതൃത്വത്തിൽ ഉച്ചക്കും വൈകുന്നേരവും ഉള്ള ഭക്ഷണങ്ങൾ ക്രമീകരിച്ചു.
പകലോമറ്റം, താഴമൺ, ചെറുകര, മാമ്പറ, പാണ്ടിരിക്കൽ, പെരുമ്പനാനി, നെടുമ്പ്‌ലാക്കൽ, പുത്തൂർ, വടക്കേടത്തു, വർക്കന്റേടത്തു, തൊണ്ടലിൽ, പള്ളിവാതുക്കൽ എന്നി ശാഖകളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു.
അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളേയും തെരഞ്ഞെടുത്തു. ചാപ്റ്റർ ചെയർമാനായി ബൈജു പകലോമറ്റം, സെക്രട്ടറിയായി ജോബു ജോസഫിനേയും ട്രഷറർ ആയി ഫ്രാൻസിസ് താഴ്മണനേയും തെരഞ്ഞെടുത്തു.
അലക്‌സ് അലക്‌സാണ്ടർ വൈസ് ചെയർമാൻ, റ്റോം സി. തോമസ് ജോ. സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സാജൻ മാത്യു, ഷന്റോ തോമസ്, സൈമൺ പ്ലാന്തോട്ടം, സുജിത് എബ്രാഹം, ഫിറോസ് ഫിലിപ്പ് കോശി, സാം മാമ്മൻ, ബ്രിൻലി തോമസ് എന്നിവരേയും കലാകായിക കൺവീനർമാരായി ഡോ. ജോബിൻ വറുഗീസ്, എലിസബത്ത് ജോർജ്, ജീവൻ ജിജി എന്നിവരേയും തെരഞ്ഞെടുത്തു.
പകലോമറ്റം കുടുംബ സംഗമം സംഘടിപ്പിക്കുവാൻ നേതൃത്വവും സൗകര്യവും ഒരുക്കി നൽകിയ ബൈജു പകലോമറ്റത്തിനെ മംഗള ഫലകം നൽകി ആദരിച്ചു. ഏകദേശം 80 പേർ പങ്കെടുത്ത സമ്മേളനം അഞ്ചു മണയോടെ സമംഗളമായി പര്യവസാനിപ്പിച്ചു.
വർഷത്തിൽ ഒന്ന് നടക്കുന്ന പകലോമറ്റം കുടുംബ കൂട്ടായ്മ ഏവർക്കും ഒരു ഹൃദ്യമായയ അനുഭവം ആയി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
