മലയാറ്റൂരിൽ നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ 30ന്
എഡ്മന്റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷിക നിറവിൽ. അങ്കമാലി, മലയാറ്റൂർ നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട്, തുടങ്ങിയ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും, എഡ്മിന്റണിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് പെരിയാർ തീരം.
സാംസ്‌കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പെരിയാർ തീരം, അംഗങ്ങൾക്കിടയിലും പുറത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും കേരളീയ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനും ലക്ഷ്യമിടുന്നു. അംഗങ്ങളുടെ മാതൃസ്ഥലങ്ങളിലെ നിർധനരായവർക്ക് വർഷാവർഷം ചികിത്സാ സഹായം നൽകുന്നതിലും അസോസിയേഷൻ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്.
തങ്ങളുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പെരിയാർ തീരം അസോസിയേഷൻ മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു നിർദ്ധന കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകി. ഈ സ്‌നേഹഭവനത്തിന്റെ താക്കോൽദാനം 2025 ഒക്ടോബർ 30ന് നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരൻ, പെരിയാർ തീരം മുൻ പ്രസിഡന്റ് വിൻസൺ കൊനുകുടി, മറ്റ് വിശിഷ്ട വ്യക്തികൾ താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കും.
പെരിയാർ തീരം അസോസിയേഷന്റെ പത്താം വാർഷിക ആഘോഷങ്ങൾ 2026 ജനുവരി 2, 3 തീയതികളിൽ എഡ്മന്റണിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
പെരിയാർ തീരം പ്രസിഡന്റ് ജോസ് തോമസ്, പത്താം വാർഷിക കൺവീനർ സുനിൽ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദശവത്സര ആഘോഷങ്ങൾ ഒരുക്കുന്നത്. കാനഡയിലെ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകാനായതിൽ പെരിയാർ തീരം അംഗങ്ങൾക്ക് ഏറെ ചാരിതാർത്ഥ്യം ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
