ടൊറന്റോ: യുഎസ് തീരുവകള്‍ക്കെതിരെ കാനഡ പരസ്യം നല്‍കിയതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ക്ഷമാപണം നടത്തിയതായി കനേഡിയന്‍ പ്രസിഡന്റ് മാര്‍ക്ക് കാര്‍ണി. യുഎസ് തീരുവകള്‍ക്ക് എതിരായ പരസ്യം പ്രചരിപ്പികരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും കാര്‍ണി കൂട്ടിച്ചേര്‍ത്തു. ഏഷ്യ പസിഫിക്ക് ഇക്കോണമിക്ക് കോര്‍പ്പറേഷന്‍ ഉച്ചക്കോടിയിലെ വിരുന്നില്‍ വച്ച് ഡൊണാള്‍ഡ് ട്രംപിനോട് ക്ഷമാപണം അറിയിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
'ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു' എന്ന് മാര്‍ക്ക് കാര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് തയാറാകുമ്പോള്‍ വ്യപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. നേരത്തേ യുഎസ് തീരുവകള്‍ക്കെതിരെ കാനഡ ടിവി പരസ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാര ചര്‍ച്ച അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു.
യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ 1987 ല്‍ തീരുവകള്‍ക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്‌ക്കെതിരെ കാനഡ പരസ്യം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
