കാർണിയുടെ പൈപ്പ്‌ലൈൻ പദ്ധതി; ലിബറൽ പാർട്ടിയിൽ ആശങ്ക

NOVEMBER 26, 2025, 7:58 PM

പ്രധാനമന്ത്രി മാർക്ക് കാർണി ബ്രിട്ടീഷ് കൊളംബിയയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കുള്ള ഒരു പുതിയ ഓയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ റോഡ്‌മാപ്പ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതിനെ ചുറ്റിപ്പറ്റി, അദ്ദേഹത്തോടടുത്തുള്ള മുതിർന്ന നേതാക്കൾ ഏറെ ആശങ്കയിൽ ആണ് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ആശങ്കയിൽപ്പെട്ട എംപിമാരെയും ഒരു മന്ത്രിയെയും ഒരു പരിധിവരെ വരെ ശാന്തരാക്കേണ്ട സാഹചര്യം വന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേകിച്ച് അൽബെർട്ടയുമായി ഉണ്ടാക്കുന്ന പുതിയ “ഗ്രാൻഡ് ബാർഗൻ” കരാറിനെ കുറിച്ച്. 

കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രിയായ സ്റ്റീവൻ ഗിലെബോൾട്ട്, പരിസ്ഥിതി പ്രവർത്തകനായും മുൻ ലിബറൽ സർക്കാരിൽ പരിസ്ഥിതി മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം ഈ കരാറിന്റെ ഭാഗമായി സർക്കാർ കാലാവസ്ഥാ നയങ്ങളിൽ വരുന്ന ഇളവുകളെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. PMO-യും ഗിലെബോൾട്ടും തമ്മിൽ തുടർച്ചയായ ചർച്ചകൾ നടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ അദ്ദേഹം രാജിവെക്കുമോ എന്നാണ് പാർട്ടിക്കകത്ത് ചിലർ ഭയപ്പെടുന്നത്.

vachakam
vachakam
vachakam

അതേസമയം വിഷയത്തിൽ ബി.സി. ലിബറൽ എംപിമാർക്ക് വലിയ ആശങ്ക ഉണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രകൃതി വിഭവ മന്ത്രിയായ ടിം ഹോഡ്ജ്സൺ ബുധനാഴ്ച ബി.സി. ലിബറൽ എംപിമാരെ അൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമായി ഒപ്പുവെക്കുന്ന ധാരണാപത്രം (MOU) എന്താണെന്ന് വിശദീകരിക്കാൻ  ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ കരാർ പൊതുവായി പുറത്തുവിടുന്നതിന് മുൻപേ തന്നെ ചില എംപിമാർ ഭയവും നിരാശയുമാണ് പ്രകടിപ്പിച്ചിരുന്നത്. ചില ബി.സി. എംപിമാർക്ക് പസഫിക് തീരത്തേക്ക് പുതിയ പൈപ്പ്‌ലൈൻ പണിയുന്നത് നല്ല ആശയമല്ല എന്നാണ് അഭിപ്രായം.

എന്നാൽ പൈപ്പ്‌ലൈൻ ചർച്ചകളിലെ ആഭ്യന്തര സംഘർഷത്തെപ്പറ്റി ചോദിച്ചപ്പോൾ “ഞാൻ വലിയ, ശക്തമായ ഒരു ടീമിന്റെ ഭാഗമാണ് എന്നും കാനഡ-അൽബെർട്ട ധാരണ വളരെ വലുതാണ്. ഇത് പൈപ്പ്‌ലൈൻ മാത്രം അല്ലെന്നും യു.എസ്. വ്യാപാര ആക്രമണങ്ങൾക്ക് മുന്നിൽ കാനഡയെ കൂടുതൽ ശക്തനും സ്വതന്ത്രനും ആക്കുകയാണ് ലക്ഷ്യം” എന്നുമാണ് കാർണിയുടെ പ്രതികരണം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam