ഒട്ടാവ : ജെൻഡർ എക്സ് എന്ന് മാർക്ക് ചെയ്ത മൂന്നാം ലിംഗ പാസ്പോർട്ടുകള്ളവർക്ക് യുഎസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രവേശിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി കാനഡ.
എക്സ് എന്ന് മാർക്ക് ചെയ്ത പാസ്‌പോർട്ടുകൾ കാനഡ നൽകുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനമോ ഗതാഗതമോ ഉറപ്പുനൽകാൻ കഴിയില്ല എന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ മുന്നറിയിപ്പ് നൽകി.
ഈ വർഷം ആദ്യം ഫെഡറൽ ഏജൻസികൾ സർക്കാർ രേഖകളിൽ പുരുഷൻ, സ്ത്രീ എന്ന രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കാവൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
2019-ലാണ് കാനഡ പാസ്‌പോർട്ടുകളിൽ “X” ഓപ്ഷൻ അവതരിപ്പിച്ചത്. ജനുവരി വരെ, ഫെഡറൽ ഡാറ്റ പ്രകാരം ഏകദേശം 3,600 കനേഡിയൻമാർ ഈ വിഭാഗത്തിലുണ്ട്. പുരുഷനോ സ്ത്രീയോ എന്ന സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മൂന്നാം ലിംഗക്കാർക്ക് നൽകുന്ന പാസ്‌പോർട്ടുകളാണിവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്