ഓട്ടവ:
യുഎസിനെതിരെ ചുമത്തിയ ഏതാനും പകരം തീരുവകള്‍ കാനഡ പിന്‍വലിക്കുമെന്ന്
പധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വഴിമുട്ടിയ വ്യാപാരചര്‍ച്ച
പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. യുഎസ്-കാനഡ-മെക്‌സിക്കോ
സ്വതന്ത്ര വ്യാപാരക്കരാറിന്റെ (യുഎസ്എംസിഎ) പരിധിയില്‍ വരുന്ന കാനഡ
ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഇല്ലെന്ന് യുഎസ് വ്യക്തമാക്കിയ സ്ഥിതിക്ക്,
യുഎസ്എംസിഎ പരിധിയിലുള്ള എല്ലാ യുഎസ് ഉല്‍പന്നങ്ങള്‍ക്കും കാനഡയും തീരുവ
ഒഴിവാക്കുമെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കുകയായിരുന്നു.
അതേസമയം
യുഎസ് വാഹനങ്ങള്‍ക്കും അലുമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്കുമുള്ള അധിക
തീരുവ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കാനഡയുടെ തീരുമാനം സ്വാഗതം
ചെയ്യുന്നതായി വൈറ്റ് ഹൗസ് പ്രതികരിച്ചു. വ്യാപാരചര്‍ച്ച തുടരുമെന്നും
അറിയിച്ചും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്