ഒട്ടാവ: നാറ്റോ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ പോളണ്ടിൽ നടത്തിയ ആക്രമണത്തെ അപലപിച്ച് കാനഡ. പോളണ്ടിനും ഉക്രെയ്‌നിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമാധാനം തകർക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു ഭയാനകമായ ഉദാഹരണമാണിതെന്ന് ആനന്ദ് സോഷ്യൽ മീഡിയയിൽ പറയുന്നു. ഉക്രെയ്‌നിനെതിരായ ന്യായീകരിക്കാത്തതും നിയമവിരുദ്ധവുമായ യുദ്ധം അവസാനിപ്പിക്കാൻ കാനഡ വീണ്ടും റഷ്യയോട് ആവശ്യപ്പെടുകയാണെന്നും ആനന്ദ് കൂട്ടിച്ചേർത്തു.
റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ആൾനാശമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 19 തവണ അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകളെ വെടിവച്ചിട്ടെന്നും പോളണ്ട് അറിയിച്ചു.
തങ്ങളുടെ പ്രദേശത്തേക്ക് പറന്ന ഡ്രോണുകൾ ദിശ തെറ്റിവന്നതല്ലെന്നും അതൊരു ബോധപൂര്‍വ്വമായ അക്രമണമാണെന്നതിന് സംശമില്ലെന്നുമാണ് പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോർസ്കി പ്രതികരിച്ചത്.
അതേസമയം പോളണ്ടിനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് മോസ്കോ അവകാശപ്പെടുന്നു, നെറ്റ്‌വർക്ക് ജാമിംഗ് കാരണം ചില ഡ്രോണുകൾ ഗതി തെറ്റി എന്നാണ് റഷ്യയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്