ആൽബെർട്ട : കാൽഗറിയിലെ ജലവിതരണ സംവിധാനത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ സ്വതന്ത്ര സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജലവിതരണ സംവിധാനത്തെക്കുറിച്ച് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ.
ഡിസംബർ 30ന് ഉണ്ടായ പ്രധാന ജലവിതരണ പൈപ്പ് തകരാറിനെ തുടർന്ന് കാല്ഗറി നിവാസികൾ നേരിട്ടുവരുന്ന നിയന്ത്രണങ്ങൾ ഈ വാരാന്ത്യത്തോടെ ഒഴിവാക്കാൻ കഴിയുമെന്ന് നഗര ഭരണകൂടം അറിയിച്ചു.
ജലവിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ ശക്തമായി ശ്രമിക്കുന്നുണ്ടെന്നും, 2024ലെ ജലപൈപ്പ് തകരാറിനെ കുറിച്ച് സ്വതന്ത്ര പരിശോധന ഉൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആൽബർട്ട മുനിസിപ്പൽ അഫയേഴ്സ് മന്ത്രി ഡാൻ വില്യംസ് പറഞ്ഞു.
എന്നാൽ, ബെയർസ്പോ സൗത്ത് ഫീഡർ മെയിൻ വീണ്ടും തകരാൻ സാധ്യതയുണ്ടെന്ന കാര്യത്തിൽ കാല്ഗറി നിവാസികൾക്ക് ന്യായമായ ആശങ്കകളുണ്ടെന്നും, അത് ഒരു യാഥാർഥ്യസാധ്യതയായി അംഗീകരിച്ചിട്ടുണ്ടെന്നും വില്യംസ് പറഞ്ഞു.
നഗരത്തിലും ചുറ്റുപാടുള്ള മുനിസിപ്പാലിറ്റികളിലും ഉപയോഗിക്കുന്ന ശുദ്ധീകരിച്ച വെള്ളത്തിന്റെ ഏകദേശം 60 ശതമാനവും ഈ പൈപ്പിലൂടെയാണ് എത്തുന്നത്. രണ്ട് വർഷത്തിനുള്ളിൽ രണ്ടുതവണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ ജല നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു.
2004ലെ മക്നൈറ്റ് ഫീഡർ മെയിൻ തകരാറിന് ശേഷമുള്ള എല്ലാ അനുബന്ധ രേഖകളും വിവരങ്ങളും ഉൾപ്പെടെ നഗരത്തിന്റെ ജലപൈപ്പ് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കൈമാറണമെന്ന് വില്യംസ് ആവശ്യപ്പെട്ടു.
സ്വതന്ത്ര പരിശോധനാ സമിതിക്ക് നൽകിയ രേഖകൾ, കൗൺസിൽ–കമ്മിറ്റി യോഗങ്ങളുടെ മിനിട്ടുസ്, കൗൺസിൽ തീരുമാനങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ, പൈപ്പിന്റെ സാങ്കേതികവിദ്യ, പ്രവർത്തനം, നിരീക്ഷണ സംവിധാനം എന്നിവയെക്കുറിച്ചുള്ള വിശദമായ പദ്ധതികളും ഇതിൽ ഉൾപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
