ടൊറന്‍റോ: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വിമാനത്തിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത് എന്നും അപകടത്തില്‍ രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്.
ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്. ജൂലൈ 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഗൗതം സന്തോഷിന്‍റെ മരണം ടൊറോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോൺസുലേറ്റ് ജനറൽ മലയാളി യുവാവിന്‍റെ മരണം സ്ഥിരീകരിച്ചത്. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിനായും ദുഃഖിതരായ കുടുംബവുമായും കാനഡയിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നതായും കോൺസുലേറ്റ് അറിയിച്ചു. വിമാനത്തില്‍ 54കാരനായ പൈലറ്റും യുവാവുമാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു.
എന്നാൽ ജൂലൈ മാസത്തിൽ ഇത് രണ്ടാം തവണയാണ് കാനഡയിൽ തന്നെ വിമാനാപകടത്തിൽ മലയാളി യുവാവ് മരിക്കുന്നത്. നേരത്തെ കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് മരണപ്പെട്ടിരുന്നു. അപകടത്തിൽ കാനഡ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്