ഫെബ്രുവരി 23 ന് നടന്ന ജര്‍മനിയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സിന്റെ നേതൃത്വത്തിലുള്ള കണ്‍സെര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) മികച്ച വിജയം നേടിയിരിക്കുകയാണ്. സിഡിയു/സിഎസ്യു സഖ്യം നയിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ 28.5 ശതമാനം വോട്ടുകള്‍ നേടി.
തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) 20.8% വോട്ട് വിഹിതത്തോടെ രണ്ടാം സ്ഥാനത്തെത്തി. എക്കാലത്തെയും മികച്ച മുന്നേറ്റമാണ് ആലീസ് വെയ്ഡലിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി നടത്തിയത്. ജര്‍മനിയെ ഇരുണ്ട കാലത്തേക്ക് നയിച്ച അഡോള്‍ഫ് ഹിറ്റ്ലറുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായിരുന്ന നാസിയുടെ ആദര്‍ശത്തിന് സമാന ആദര്‍ശം സ്വീകരിച്ചു വരുന്ന പാര്‍ട്ടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് വിഹിതം ഈ പാര്‍ട്ടി സ്വന്തമാക്കുന്നത്. ഞായറാഴഅച നടന്ന തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് (83.5) രേഖപ്പെടുത്തിയിരുന്നു. 1990 ല്‍ ജര്‍മനിയുടെ ഏകീകരണത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.
അതേസമയം ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി മറ്റ് പാര്‍ട്ടികളുമായി ഫ്രെഡറിക് മെര്‍സ് ചര്‍ച്ച നടത്തും. തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുമായി മെര്‍സ് ചര്‍ച്ച നടത്തുമോ എന്നതും രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു. എസ്പിഡിയുടെ നേതൃത്വത്തിലുള്ള അധികാരത്തിലുണ്ടായിരുന്ന മധ്യഇടതുപക്ഷ സഖ്യത്തെ തകര്‍ത്താണ് സിഡിയു/ സിഎസ്യു സഖ്യം അധികാരത്തിലെത്തുന്നത്.
വിജയികളെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. സാമ്പത്തിക മാന്ദ്യം, കുടിയേറ്റം, ആഭ്യന്തര പ്രശ്നങ്ങള്‍, ട്രംപ് ഭരണകൂടവുമായുള്ള ബന്ധം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്നിവയാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത്.
ആരാണ് ഫ്രെഡറിക് മെര്‍സി
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സിഡിയു) ചെയര്‍മാനായ 69 കാരനായ ഫ്രെഡറിക് മെര്‍സ്, ജര്‍മ്മനിയുടെ അടുത്ത ചാന്‍സലറാകാന്‍ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കുമെന്നും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാക്കി ജര്‍മനിയെ മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.
1955 നവംബര്‍ 11 ന് ജര്‍മ്മനിയിലെ ബ്രിലോണ്‍ പട്ടണത്തില്‍ ജനിച്ച മെര്‍സ്, നിയമരംഗത്ത് ശക്തമായ പശ്ചാത്തലമുള്ളയാണ്. 1972 മുതല്‍ അദ്ദേഹം സിഡിയുവിന്റെ ഭാഗമായി. ബിസിനസ് രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം, അമേരിക്കയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ്. ഒരു യാഥാസ്ഥിതിക നേതാവെന്ന നിലയില്‍, നികുതി ഇളവുകള്‍, നിയന്ത്രണങ്ങള്‍ നീക്കല്‍, ആഗോള കാര്യങ്ങളില്‍ ജര്‍മ്മനിക്ക് കൂടുതല്‍ പങ്ക് എന്നിവയ്ക്കായി മെര്‍സ് വാദിക്കുന്നു. തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (AfD) ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.
കഴിഞ്ഞ മാസം, തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ പിന്തുണയോടെ കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രമേയം മെര്‍സ് പാസാക്കിയിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടിയെ കൂട്ടുപിടിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തലും, ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കലുമാണ് മെര്‍സ് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1