ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ പുതുക്കി വീണ്ടുമൊരു തൊഴിലാളി ദിനം കൂടി. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസമാണിന്ന്. സുരക്ഷിതമായ തൊഴിലിടം, മാന്യമായ വേതനം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണയിലാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും തൊഴില്‍ സുരക്ഷയും മാറുന്ന കാലാവസ്ഥയില്‍ തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് 2026 ലെ തൊഴിലാളി ദിന പ്രമേയം.
1886 മെയ് ഒന്നിനാണ് എട്ട് മണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിയത്. തുടര്‍ന്ന് മെയ് നാലിന് ഷിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
