അയോദ്ധ്യയിൽ അമ്പലവാസികളായ പ്രബലന്മാർ അവിടെ കൈയിട്ടുവാരലും കളവും നടത്തുകയാണെന്നു സാധാരണക്കാരായ ജനത്തിന് നേരത്തേതന്നെ മനസിലായിനരുന്നു. അതിനവർ പ്രതികരിച്ചത് ഇതിനെല്ലാം സപ്പോർട്ടു നൽകുന്ന ബി.ജെ.പിയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ ഉൾപ്പെടെ ഉള്ള മണ്ഡലങ്ങളിൽ അമ്പേ പരാജയപ്പെടുത്തി.
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയെക്കുറിച്ച് പറയും മുമ്പ് 1980കളിലേക്കൊന്ന് കണ്ണോടിക്കാം. ആക്കാലത്ത് വിശ്വഹിന്ദു പരിഷത്ത് രാജ്യത്തെമ്പാടുമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ടത്, നിങ്ങളുടെ ഏറ്റവും കുറഞ്ഞ സംഭാവന ഒന്നേകാൽ രൂപയും ഒരു ചുടുകട്ടയുമായിരുന്നു. അങ്ങിനെ കോടിക്കണക്കിന് ഭക്തരുടെ അചഞ്ചലമായ ഭക്തിയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർന്നുവന്നു..!
തുടർന്ന് പതിനായിരിക്കണക്കായ വിശ്വാസികൾ ദർശനത്തിനെത്താനും തുടങ്ങി. എന്നാൽ അയോധ്യ ക്ഷേത്രം തുറന്നു മൂന്നു സംവത്സരം പിന്നിടുന്നതിനു മുമ്പേ കോടിക്കണക്കിന് പണത്തിന്റെ വെട്ടിപ്പും തട്ടിപ്പുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംഘപരിവാർ മാത്രമല്ല, ഇന്നത്തെ ഭരണകൂടത്തിനുപോലും അവമതിപ്പുണ്ടാക്കുന്ന വിശ്വാസവഞ്ചനയുടെ കഥകൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു.
1980ലാണ് ആർ.എസ്.എസ് രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ചുക്കാൻ വി.എച്ച്.പിയെ ഏൽപ്പിക്കുന്നത്. ഈ വിഷയത്തിന്റെ വൈകാരീക വശം നന്നായി മനസിലാക്കി രാഷ്ട്രീയ മൂലലാഭം കൊയ്യാൻ ഭാരതീയ ജനതാ പാർട്ടി രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 1989ൽ ഹിമാചലിലെ പാലംപൂരിൽ തല്ലിപ്പിടച്ച് പ്രമേയും എങ്ങിനേയും പാസാക്കിയെടുത്തുള്ള ആ വരവിന്റെ വേഗത ആരേയും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നല്ലോ..!
1990ൽ എൽ.കെ. അദ്ധ്വാനിയുടെ രഥയാത്ര ബീഹാറിലെ സംമസ്തപ്പൂരിൽ എത്തിയതോടെ അദ്ധ്വാനി അറസ്റ്റിലാകുന്നു. അതോടെ വി.പി. സിങ്ങ് മന്ത്രിസഭയക്ക് പുറത്തുനിന്നു നൽകിയിരുന്ന പിന്തുണ ബി.ജെ.പി പിൻവലിക്കുന്നു. മണ്ഡൽ രാഷ്ട്രീയത്തെ അയോദ്ധ്യപ്രക്ഷോഭത്തിലൂടെ മറികടക്കാമെന്നു ബി.ജെ.പി കരുതുകയും ചെയ്തു.
പാർലമെന്റിൽ രാമഭക്തരെക്കൊണ്ട് നിറയ്ക്കണമെന്നായിരുന്നു 1991ലെ തിരഞ്ഞെടുപ്പുകാലത്തെ ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും മുദ്യാവാക്യം തന്നെ. 1984ൽ കേവലം രണ്ട് ലോക്‌സഭാസിറ്റിൽ തുടങ്ങി 1989ൽ 85 സീറ്റും 1991ൽ 120 സീറ്റ് എന്ന തലത്തിലേക്ക്ക്കും ബലത്തിലേക്കും ബി.ജെ.പി ഉയർന്നു. പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
ഇപ്പോഴത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അല്ലെങ്കിൽ ജനാധിപത്യത്തെ വെറും നോക്കുകുത്തി ആക്കിക്കൊണ്ട് പണത്തിന്റെ ബലത്തിൽ എം.എൽ.എ മാരേയും എം.പിമാരേയും കൂട്ടത്തോടെ വാങ്ങിയെടുക്കുന്ന വിചിത്രമായ കലാപരിപാടിയിൽ എത്തിനിൽക്കന്നു. രസകരമായ ഒരു വസ്തുത അയോദ്ധ്യയിൽ അമ്പലവാസികളായ പ്രബലന്മാർ അവിടെ കൈയിട്ടുവാരലും കളവും നടത്തുകയാണെന്നു സാധാരണക്കാരായ ജനത്തിന് നന്നായി മനസിലായി. അതിനവർ പ്രതികരിച്ചത് ഇതിനെല്ലാം സപ്പോർട്ടു നൽകുന്ന ബി.ജെ.പിയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ ഉൾപ്പെടെ ഉള്ള മണ്ഡലങ്ങളിൽ അമ്പേ പരാജയപ്പെടുത്തി.
അയോദ്ധ്യയിൽ ഈ ക്ഷേത്രം ഇത്രമനോഹരമായി ഉണ്ടാക്കിയെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നു തുടരെതുടരെ പ്രചരിപ്പിച്ചു. എന്നിട്ടും ബി.ജെ.പി തോറ്റമ്പിയത് അവിടെയുള്ള ജനതയുടെ പ്രതികാരമായിരുന്നു. ഒരു ട്രസ്റ്റാണിതിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത് എന്നു പറയുമ്പോഴും വി.എച്ച്.പിക്കായിരുന്നു ക്ഷേത്രനടത്തിപ്പിന്റെ നിയന്ത്രണം എന്നറിയാത്തവരാരുമില്ല. അങ്ങിനെ ഒരു ക്ഷേത്രനടത്തിപ്പും സംവിധാനവും കേന്ദ്രം ഭരിക്കുന്ന സർക്കാർ അനുവദിച്ചതിന്റെ പിന്നിലെ ഗുട്ടൻസ് ഇപ്പോൾ എല്ലാവർക്കും മനസിലായിരിക്കുന്നു.
അയോദ്ധ്യാ ക്ഷേത്രത്തിലെ പണം എണ്ണുന്ന കേന്ദ്രത്തിൽ നിന്ന് ജീവനക്കാർ നോട്ടുകളും നാണയങ്ങളും വസ്ത്രങ്ങളിലും കാലുറകളിലും ഒളിപ്പിച്ച് കടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ പെരും തട്ടിപ്പ് പുറംലോകം അറിയുന്നത്. പണം എണ്ണുന്നതിനിടയിൽ പ്രതികൾ നോട്ടുകെട്ടുകളും മറ്റും ഉടുതുണിയിലും ചാക്കുകളിലും ഒളിപ്പിച്ച് കടത്തുകയായിരുന്നു സ്ഥിരം പതിവി. ഈ കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ തുടങ്ങിയവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയും അനധികൃത സ്വത്തുക്കളും പോലീസ് പിടിച്ചെടുത്തു.
തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ട്രസ്റ്റ് സുരക്ഷ ശക്തമാക്കുകയും, പണം എണ്ണുന്ന ജീവനക്കാർക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം തയിച്ചുകൊടുത്ത് പ്രശ്‌നം ലഘൂകരിക്കാനും ശ്രമം നടത്തിയിരുന്നു.
ഇതിനിടെ അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളിൽ നിന്ന് മോഷ്ടിച്ച പണമുപയോഗിച്ച് കുടുംബാംഗങ്ങൾക്കും കാമുകിക്കും സുഹൃത്തുക്കൾക്കും ആഢംബര വസ്തുക്കൾ വാങ്ങിനൽകിയതായി പ്രതി തന്നെപറയുന്നു. മോഷ്ടിച്ച പണമുപയോഗിച്ച് അവിനാഷ് സഹോദരന്റെ ആഡംബര വിവാഹവും നടത്തി. വിവാഹത്തിനായി ഏകദേശം ആറ് ലക്ഷം രൂപയാണ് ചെലവഴിച്ചത്. മറ്റൊരു സഹോദരന് ആറ് ലക്ഷം രൂപയും നൽകി.
കൂടാതെ പ്രതി കാമുകിക്ക് ഒരു ഐഫോൺ സമ്മാനമായി കൊടുക്കുകയും 2.5 ലക്ഷം രൂപ തന്ത്രപരമായി കൈമാറുകയും ചെയ്തുകളഞ്ഞു. കലികാലം എന്നല്ലാതെന്തുപറയാൻ..!
ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗമായ അനിൽ മിശ്രയ്ക്ക് ഭരണകാര്യങ്ങളിൽ 'പരമാധികാരം' നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അപ്പോൾ കള്ളൻ കപ്പലിൽ തന്നെയന്നു പറഞ്ഞ് കാര്യങ്ങളുടെ ഗൗരവും കുറക്കരുതെന്നെ പറയാനുള്ളു.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
