നേടിയെടുക്കുന്നതു പോലെ നഷ്ടപ്പെടുത്താനും കേമന്‍...

JULY 8, 2024, 10:51 PM

ശതകോടീശ്വരന്‍ ആണെങ്കിലും അതിന്റെയൊന്നും ഒരു തലക്കനവും കാണിക്കാത്ത വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. കാരണം ട്വീറ്റുകളിലൂടെയും മാറ്റും എല്ലാവരുമായും സംവദിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് മസ്‌ക്. പണം മസ്‌കിനെ സംബന്ധിച്ച് വലിയൊരു വിഷയമല്ല. അങ്ങനെ പറയാന്‍ കാരണം മസ്‌ക് ഈ വര്‍ഷം നഷ്ടമാക്കിയ തുക തന്നെയാണ്.

ജനുവരി മുതല്‍ ജൂണ്‍ വരെ മാത്രം മസ്‌കിന്റെ രണ്ടര ലക്ഷം കോടി രൂപയോളമാണ് വെള്ളത്തിലായത്. കൃത്യം കണക്ക് പറഞ്ഞാല്‍ ഏകദേശം 2,49,638 കോടി രൂപ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആസ്തി ഇടിവ് നേരിട്ടവരുടെ പട്ടികയില്‍ മുന്നിലുള്ളതും മസ്‌ക് തന്നെയാണ്. പല ചെറു രാജ്യങ്ങളുടെയും ജിഡിപിയെക്കാള്‍ വലുതാണ് മസ്‌കിന് ഉണ്ടായ സാമ്പത്തിക നഷ്ടം.

ഫോര്‍ബ്സ് മാഗസിന്‍ കണക്കുകള്‍ പ്രകാരം നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് ഇലോണ്‍ മസ്‌ക്. ടെസ്‌ല, സ്‌പേസ് എക്സ് എന്നിവ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഉടമ കൂടിയായ മസ്‌ക് നേരത്തെ ട്വിറ്റര്‍ വിലയ്ക്ക് വാങ്ങി അതിന്റെ പേര് എക്സ് എന്നാക്കി മാറ്റിയത് ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

ഇലോണ്‍ മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 16,28,410 കോടി രൂപയാണ്. എന്ന് വച്ചാല്‍ ഏകദേശം 220 ബില്യണ്‍ ഡോളര്‍. ആഗോള സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബെര്‍ണാഡ് ആര്‍നോള്‍ട്ടിന്റെ ആസ്തിയാവട്ടെ 233 ബില്യണ്‍ ഡോളറോളം വരും. ഇക്കുറി മസ്‌കിന് ഭീമമായ നഷ്ടം വന്നില്ലായിരുന്നെങ്കില്‍ ആര്‍നോള്‍ട്ടിനെ മറികടന്ന് മസ്‌ക് മസ്‌ക് ആ സ്ഥാനത്ത് വന്നേന്.

മസ്‌കിന്റെ ആസ്തി നിരീക്ഷിച്ചാല്‍ 2023 ഡിസംബര്‍ 31 മുതല്‍ 2024 ജൂണ്‍ 28 വരെ അത് 251.3 ബില്യണ്‍ ഡോളറില്‍ നിന്ന് 221.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഈ നഷ്ടം സംഭവിച്ചില്ലായിരുന്നെങ്കില്‍ മസ്‌ക് തന്നെ സമ്പന്ന പട്ടികയില്‍ ഒന്നമനായി വന്നേനെ എന്ന് വ്യക്തം. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം ഇക്കാലയളവില്‍ ലോകമെമ്പാടുമുള്ള മറ്റേതൊരു ശതകോടീശ്വരനേക്കാളും കൂടുതലാണ് മസ്‌കിന്റെ ആസ്തിയിലുണ്ടായ ഇടിവ്.

തന്റെ പ്രധാനപ്പെട്ട കമ്പനിയായ ടെസ്‌ല നേരിട്ട തകര്‍ച്ചയാണ് മസ്‌കിനെയും ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഇതുവരെ ടെസ്‌ലയുടെ ഓഹരി വില ഏകദേശം 25 ശതമാനം ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണി മത്സരം വര്‍ധിച്ചതും യുഎസ് ഓട്ടോ വിപണിയിലെ വില്‍പ്പനയില്‍ നേരിടുന്ന മാന്ദ്യവുമാണ് ഇതിന്റെ മുഖ്യ കാരണങ്ങള്‍.

ട്വിറ്റര്‍ ഏറ്റെടുപ്പ് മസ്‌കിന് ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം അദ്ദേഹം തിരിച്ചുകയറുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ട്വിറ്റര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി തുടങ്ങിയെന്നാണ് സൂചന. കൂടാതെ യുഎസ് ഫെഡ് പലിശ നിരക്കുകളില്‍ വരുത്തുന്ന മാറ്റം ഓട്ടോ മേഖലയെ തുണച്ചേക്കും എന്ന അഭിപ്രായവും ചിലര്‍ പങ്കുവയ്ക്കുന്നു. അങ്ങനെയെങ്കില്‍ ഈ നഷ്ട കണക്കുകളെല്ലാം പഴങ്കഥയാവാനും സാധ്യതയുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam