വിചിത്രവും പ്രകൃതിദത്തവുമായ ഒരുപാട് പ്രതിഭാസങ്ങള്‍ നിറഞ്ഞ അദ്ഭുതകരമായ ഗ്രഹമാണ് നമ്മുടെ ഭൂമി. ഈ പ്രതിഭാസങ്ങളുടെ മുന്‍മ്പില്‍ എന്നും വിസ്മയം തുളുമ്പുന്ന കണ്ണുകളോടെ മനുഷ്യന്‍ നിന്നുപോയിട്ടുണ്ട്.
ആ ഗര്‍ത്തത്തിന് ഒരു വാല്‍മാക്രിയുടെ ആകൃതിയാണ്. പക്ഷെ തവളക്കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കമായ സ്വഭാവം പ്രകടിപ്പിക്കുന്നതല്ല ഈ ഗര്‍ത്തം. നരകത്തിന്റെ വായ് എന്നാണ് ഈ ഗര്‍ത്തത്തിന്റെ വിളിപ്പേര് തന്നെ. ബറ്റഗേ മെഗാ ഗര്‍ത്തം എന്നാണ് ഈ വമ്പന്‍ ഗര്‍ത്തത്തിന് പേര്. 1960 കളില്‍ ഒരു ചെറിയ വിള്ളലായാണ് ഇത് പ്രത്യക്ഷപ്പെട്ടത്. പക്ഷെ പിന്നീട് ഓരോ വര്‍ഷവും 10 മീറ്ററെങ്കിലും വീതം വളര്‍ന്നാണ് ഈ ഗര്‍ത്തം വമ്പനായത്.
ചില സമയം 30 മീറ്ററെങ്കിലും വലുതായി. റഷ്യയിലെ മഞ്ഞുമൂടിയ സൈബീരിയന്‍ പ്രദേശത്തെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ബറ്റഗേ മെഗാ ഗര്‍ത്തം രൂപം കൊണ്ട് വാല്‍മാക്രികളെ പോലെയെങ്കിലും വലുപ്പത്തില്‍ അത്ര ചെറുതല്ല. 1990 മുതല്‍ 35 മില്യണ്‍ ക്യുബിക് മീറ്റര്‍ മണ്ണ് ഈ ഗര്‍ത്തം വലിച്ചെടുത്ത് കഴിഞ്ഞു. കടുത്ത തോതിലുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഈ ഗര്‍ത്തം വലുതാകാന്‍ കാരണം. മഞ്ഞുരുകല്‍ മൂലമോ, നനവേറിയതോ കടുത്തതോ ആയ കാലാവസ്ഥ കാരണമാണ് ഇത്തരത്തില്‍ ഗര്‍ത്തങ്ങള്‍ വലുതാകുന്നത് എന്ന അനുമാനവുമുണ്ട്.
റഷ്യയിലെ സൈബീരിയന്‍ ഗ്രാമവാസികളാണ് 'നരകത്തിലേക്കുള്ള വായ' കണ്ടെത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. ഭൂമിയിലെ ഭീമാകാരമായ ദ്വാരം, 'അധോലോകത്തിലേക്കുള്ള വഴി' ആയിരിക്കുമെന്നാണ് പ്രദേശവാസികളില്‍ പലരും വിശ്വസിക്കുന്നത്. സൈറ്റിന്റെ ചിത്രങ്ങള്‍ ഭൂമിയുടെ ഒരു വലിയ പിണ്ഡം മുങ്ങുന്നതും ചുറ്റുമുള്ള എല്ലാറ്റിനെയും വലിച്ചെടുക്കുന്നതും കാണിക്കുന്നു. ഐറിഷ് മിറര്‍ പറയുന്നതനുസരിച്ച്, സ്ഥലത്തെ ബറ്റഗൈക ഗര്‍ത്തം പെര്‍മാഫ്രോസ്റ്റ് ലാന്‍ഡ് ഉരുകുന്നത് മൂലമാണ്. 2.58 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വാട്ടേണറി ഹിമയുഗത്തില്‍ ഈ പ്രദേശം സ്ഥിരമായി മഞ്ഞ് മൂടിയിരുന്നു.
1960-കളില്‍ വനമേഖല വെട്ടിമാറ്റുകയും സൂര്യപ്രകാശം ആദ്യമായി ഭൂമിയിലെത്തുകയും ചെയ്തു. ഇപ്പോള്‍ മണ്ണിലെ ഐസ് ഉരുകാന്‍ തുടങ്ങി, ഇത് മണ്ണ് ഇടുങ്ങിയതും കുറയാനും ഇടയാക്കി. ആഗോളതാപനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആഘാതം ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള കൂടുതല്‍ 'നരകത്തിലേക്കുള്ള വഴി'കള്‍ തുറക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.
കേവലമൊരു വിള്ളല്‍ ഇത്രവലിയ ഗര്‍ത്തമായി മാറിയത് ശാസ്ത്രീയമായും കാഴ്ച എന്ന നിലയിലും ജനങ്ങളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മാമത്തുകള്‍, കുതിരകള്‍ മറ്റ് നാല്‍ക്കാലികള്‍ എന്നിവയുടെ നശിക്കാത്ത ഫോസില്‍ ഭാഗങ്ങള്‍ ഇവിടെനിന്നും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തുര്‍ക്ക്മെനിസ്ഥാനിലും പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തമുണ്ട് ഇതിനും നരകത്തിന്റെ കവാടം എന്നാണ് പേരിട്ടത്. 70 മീറ്ററോളം വലുപ്പത്തില്‍ കത്തുന്ന ഈ ഗര്‍ത്തം എന്നാല്‍ മനുഷ്യ നിര്‍മ്മിതമാണ്. തുര്‍ക്‌മെനിസ്താനിലെ കാരാകും മരുഭൂമിയിലെ ഒരു ഗ്രാമമാണ് ദെര്‍വേസ്. ഇവിടെയാണ് ഭൂമിയിലെ 'നരകകവാടം' സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ 45 വര്‍ഷമായി സദാ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തം. 69 മീറ്റര്‍ വ്യാസവും 30 മീറ്റര്‍ ആഴവുമുള്ള ഈ ഗര്‍ത്തത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകള്‍ കണ്ട് ഭയപ്പെട്ട ഗ്രാമവാസികളാണ് ഈ പ്രദേശത്തിന് നരകകവാടം എന്ന പേര് വിളിച്ചത്. ഒരു ഫുട്ബാള്‍ മൈതാനത്തിന്റെ അത്രയും വിസ്തീര്‍ണമുള്ള ഈ ഗര്‍ത്തം എണ്ണ പര്യവേഷകര്‍ക്ക് പറ്റിയ അബദ്ധത്തിലുണ്ടായതാണ്. എണ്ണ ഖനന സാധ്യത തേടി ഒരു കൂട്ടം സോവിയറ്റ് ശാസ്ത്രജ്ഞര്‍ 1971 ല്‍ ഇവിടെയെത്തി. ഇവര്‍ ഖനനം നടത്തവേ മണ്ണ് അടര്‍ന്ന് ഒരു വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു .
ഈ ഗര്‍ത്തത്തില്‍ നിന്നും പ്രവഹിച്ചുകൊണ്ടിരുന്ന മീഥൈന്‍ പോലുള്ള വിഷവാതകങ്ങള്‍ പ്രദേശവാസികളെ ഗുരുതരമായി ബാധിക്കും എന്ന് മനസിലാക്കിയ ശാസ്ത്രജ്ഞര്‍ പിന്നീട് വാതകം കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത് അതിലും വലിയ ഒരു ദുരന്തമായി. ഗ്യാസ് ശേഖരം കുറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കത്തിത്തീരുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. പക്ഷേ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും കടന്നു പോയി. 45 വര്‍ഷത്തോളമായി ആളിക്കത്താന്‍ തുടങ്ങിയ അഗ്‌നി പിന്നെ അണഞ്ഞതേയില്ല. രാത്രിയില്‍ ഏറെ മനോഹരമായ ഈ അത്ഭുത പ്രതിഭാസത്തെ കാണാന്‍ സഞ്ചാരികളുടെ ഒഴുക്കുതന്നെയാണ് ഇവിടേക്ക്. ഇന്നും ഒരു കൗതുകമായി തുടരുന്ന ഈ പ്രദേശത്തെ കുറിച്ച് ഗവേഷകര്‍ ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുകയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1