വ്യാളിയുടെ വര്‍ഷത്തെക്കുറിച്ച് എന്തറിയാം?

FEBRUARY 13, 2024, 12:04 PM

വ്യാളിയുടെ വര്‍ഷം തുടങ്ങിയിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്യുന്ന സമയമാണ് ചാന്ദ്രപുതുവര്‍ഷം അഥവാ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം. ലോകമെമ്പാടും ഇപ്പോള്‍ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികള്‍ വലിയ ഉത്സവത്തോടെ കൊണ്ടാടുന്ന ആഘോഷമാണ് ലൂണാര്‍ ന്യൂ ഇയര്‍. 15 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ പല ഏഷ്യന്‍ രാജ്യങ്ങളും ദിവസങ്ങളോളം ആചരിക്കാറുണ്ട്. ചൈനീസ് സോഡിയാക് കലണ്ടര്‍ പ്രകാരം ഇത്തവണ ഡ്രാഗണ്‍ വര്‍ഷമായാണ് കണക്കാക്കുന്നത്.

ഓരോ വര്‍ഷവും ഈ കലണ്ടര്‍ വ്യത്യസ്ത മൃഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഏഷ്യയിലുടനീളമുള്ള വ്യത്യസ്ത രാജ്യങ്ങള്‍ പല തരത്തില്‍ ആണ് ഈ പുതുവര്‍ഷം ആഘോഷമാക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ സോഡിയാക് വ്യത്യസ്തവും ആയിരിക്കും. ഈ വര്‍ഷം ഡ്രാഗണ്‍ വര്‍ഷം ആയതിനാല്‍ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ലൂണാര്‍ ന്യൂ ഇയര്‍


ചൈനയില്‍ സ്പ്രിംഗ് ഫെസ്റ്റിവല്‍ എന്നാണ് ലൂണാര്‍ ന്യൂ ഇയര്‍ അറിയപ്പെടുന്നത്. യറ്റ്‌നാമില്‍ 'ടെറ്റ്' , കൊറിയയില്‍ 'സിയോളാല്‍' എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. പല ഏഷ്യന്‍ രാജ്യങ്ങളും ഈ പുതുവര്‍ഷം ആഘോഷിക്കാറുണ്ട്. ചാന്ദ്ര കലണ്ടറിലെ ആദ്യത്തെ അമാവാസി ദിനത്തിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. ചാന്ദ്ര കലണ്ടര്‍ ചന്ദ്രന്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ഇതിന്റെ അവധി ദിവസങ്ങള്‍ ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടിരിക്കും.

ജനുവരിക്കും ഫെബ്രുവരി പകുതിയ്ക്കും ഇടയില്‍ വരുന്ന അമാവാസി ദിനത്തിലാണ് ഈ പുതുവര്‍ഷ ആഘോഷം. ചൈനീസ് രാശിചക്രത്തില്‍ എലി, കാള, കടുവ, മുയല്‍, ഡ്രാഗണ്‍ , പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവന്‍കോഴി, നായ, പന്നി തുടങ്ങിയ മൃഗങ്ങളെ പ്രതിനിധീകരിച്ചാണ് ഇതിന്റെ കാലചക്രം. ഈ വര്‍ഷത്തെ മൃഗം ഡ്രാഗണ്‍ ആയതുകൊണ്ട് ചൈനയിലെ ആളുകള്‍ വീടുകള്‍ ചുവപ്പുനിറം കൊണ്ട് അലങ്കരിക്കും. ആളുകള്‍ അവരുടെ വീടിന്റെ വാതിലുകളില്‍ ചുവന്ന പേപ്പര്‍കൊണ്ടുള്ള ഡ്രാഗണുകളെയും സ്ഥാപിക്കും.രാത്രി മുഴുവന്‍ ചുവന്ന വിളക്കുകള്‍ കത്തിക്കുകയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തുകയും രാക്ഷസനെ തുരത്തുകയും ചെയ്യുന്ന ഒരു ആചാരവും ഇവര്‍ പിന്തുടരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളും നിര്‍ഭാഗ്യങ്ങളും മാറ്റി ഭാഗ്യവും സമൃദ്ധിയും ഈ ആഘോഷത്തിലൂടെ വന്നു ചേരുമെന്നാണ് ഇവരുടെ വിശ്വാസം. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ തങ്ങള്‍ക്ക് ഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പൊതുധാരണ.

പുതുവര്‍ഷത്തിനായി പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും പണം നല്‍കാന്‍ ചുവന്ന കവറുകളും ഇവര്‍ ഉപയോഗിക്കുന്നു. ചൂതാട്ടവും പരമ്പരാഗത മത്സരങ്ങളും ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആളുകള്‍ പിതൃ പൂജയും ഈ സമയത്ത് അനുഷ്ഠിക്കാറുണ്ട്. 'ചാരി' എന്നറിയപ്പെടുന്ന ഈ ചടങ്ങില്‍ നിരവധി കൊറിയന്‍ കുടുംബങ്ങളും പങ്കെടുക്കാറുൂണ്ട്. തുടര്‍ന്ന് സ്ത്രീകള്‍ ഭക്ഷണം തയ്യാറാക്കുകയും പുരുഷന്മാര്‍ അവരുടെ പൂര്‍വികര്‍ക്കായി ആ ഭക്ഷണം വിളമ്പുകയും ചെയ്യും.

യുഎസില്‍ ഉടനീളമുള്ള പല ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങളും ചാന്ദ്ര പുതുവര്‍ഷത്തോടനുബന്ധിച്ച് പരേഡുകള്‍, കാര്‍ണിവലുകള്‍, ഉത്സവങ്ങള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്. വീടുകള്‍ വൃത്തിയാക്കുകയും വീട്ടിലേക്ക് പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങുകയും ഓര്‍ക്കിഡുകളും മറ്റ് കടും നിറമുള്ള പൂക്കള്‍ ഉപയോഗിച്ച് വീടുകള്‍ അലങ്കരിക്കുകയും ചെയ്യും. ഇതിനുപുറമേ യുഎസിലെ നിരവധി കത്തോലിക്കാ രൂപതകളും പള്ളികളും ഈ ഉത്സവം വലിയ ആഘോഷമാക്കാറുണ്ട്.

ഓരോ സംസ്‌കാരത്തിനും അനുസരിച്ച് ആളുകള്‍ പിന്തുടര്‍ന്ന ഭക്ഷണക്രമവും വ്യത്യസ്തമാണ്. അരി ദോശ, സ്പ്രിംഗ് റോളുകള്‍, ടാംഗറിന്‍, മത്സ്യം, മാംസം എന്നിവ ആഘോഷവേളയില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ആണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam