ഇ-വിസ സേവനം നിര്‍ത്തി കുവൈറ്റ്; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

DECEMBER 11, 2024, 6:21 AM

ഇ-വിസ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ് കുവൈറ്റ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സിസ്റ്റം അപ്‌ഗ്രേഡുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നടപടി 53 രാജ്യങ്ങളില്‍ നിന്നുള്ളവരെ ബാധിക്കും. താല്‍ക്കാലികമായാണ് ഇ-വിസ സേവനം നിര്‍ത്തിവെച്ചിരിക്കുന്നത് എന്നും അധകൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം അപ്ഡേഷന്‍ പൂര്‍ത്തിയാക്കി സേവനം എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 53 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് സിറ്റി ഫോറിന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ ടൂറിസ്റ്റ് വിസ ലഭിക്കും. ഇത് വിദേശ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നു. ഇതിന് പക്ഷെ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ്.

സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്, വിസ ഫീസായി 3 കുവൈറ്റ് ദിനാര്‍, കുവൈറ്റിലെ താമസ വിലാസത്തിന്റെ വിശദാംശങ്ങള്‍ എന്നിവയും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണം. കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍, യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളില്‍ അവരുടെ വിസ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയും. യാത്രക്കാര്‍ റസിഡന്‍ഷ്യല്‍ വിലാസം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

മറ്റ് വിസ സേവനങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. കുവൈറ്റിലെ താമസക്കാരന്റെയോ കമ്പനിയുടെയോ ഹോട്ടലിന്റെയോ സ്‌പോണ്‍സര്‍ഷിപ്പിലൂടെ യാത്രക്കാര്‍ക്ക് സന്ദര്‍ശന വിസയ്ക്ക് അപേക്ഷിക്കാം. സ്‌പോണ്‍സേര്‍ഡ് വിസിറ്റ് വിസ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനായി സ്‌പോണ്‍സര്‍ഷിപ്പ് ഡോക്യുമെന്റേഷന്‍ സമര്‍പ്പിക്കുകയും കുവൈറ്റ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള അനുമതി നേടുകയും വേണം.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ നിര്‍ദ്ദിഷ്ട തൊഴിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതാണ്. എന്നാല്‍ തൊഴിലും ദേശീയതയും അനുസരിച്ച് ജിസിസി റെസിഡന്റ് വിസ ലഭിക്കുന്നതില്‍ വ്യത്യാസം വരും.

ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് ബിസിനസ് വിസയും ഉപയോഗിക്കാം. ഇതിനായി അപേക്ഷകര്‍ കുവൈറ്റിലെ ബിസിനസ് പ്രവര്‍ത്തനത്തിന്റെ തെളിവ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. താല്‍കാലിക വിസ സസ്‌പെന്‍ഷന്‍ നടപടി ബാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

അന്‍ഡോറ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ലാവോസ്, ലാത്വിയ, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്സംബര്‍ഗ്, മലേഷ്യ, മാള്‍ട്ട.

മൊണാക്കോ, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്റ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സാന്‍ മറിനോ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ടര്‍ക്കി, ഉക്രെയ്ന്‍, യുകെ, യുഎസ്, വത്തിക്കാന്‍ സിറ്റി എന്നീ 53 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഈ താല്‍കാലിക വിസ സസ്‌പെന്‍ഷന്‍ നടപടി ബാധിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam