അഭയം തേടുന്നവര്‍ കുടിയേറ്റക്കാരില്‍ നിന്നും അഭയാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തരാകുന്നതെങ്ങനെ

JANUARY 2, 2024, 5:00 PM

ഫ്രാന്‍സ് തടഞ്ഞുവച്ച വിമാനം കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. മനുഷ്യക്കടത്ത് സംശയിച്ചാണ് യാത്രക്കാരെ ഫ്രാന്‍സ് തടഞ്ഞുവച്ചത്. 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനത്തില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് യാത്ര പുനരാരംഭിക്കാന്‍ അനുവാദം ലഭിച്ചത്.

276 യാത്രക്കാരുമായാണ് ഈ ചാര്‍ട്ടേര്‍ഡ് വിമാനം ചൊവ്വാഴ്ച മുംബൈയില്‍ എത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ടിലേറെ യാത്രക്കാര്‍ ഫ്രാന്‍സില്‍ അഭയം തേടുകയായിരുന്നു. ഇവരില്‍ 20 മുതിര്‍ന്നവരും പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരും ഉള്‍പ്പെടുന്നു. ഇവരുടെ അപേക്ഷകള്‍ ഫ്രാന്‍സ് പരിശോധിച്ചു വരികയാണ്.

അഭയം തേടുക എന്നാല്‍ എന്താണ് ? കുടിയേറ്റം, അഭയാര്‍ത്ഥിത്വം എന്നിവയില്‍ നിന്നെല്ലാം ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. യൂറോപ്പില്‍ അഭയം തേടുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ് അറിയാം.

ആരാണ് അഭയം തേടുന്നവര്‍

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നിര്‍വചനത്തില്‍ അഭയം തേടുന്നവരെ
പറയുന്നത് സ്വന്തം രാജ്യത്തെ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കാരണം തങ്ങളുടെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് സംരക്ഷണം തേടുന്നവര്‍ എന്നാണ്. ഇവര്‍ കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും വ്യത്യാസപ്പട്ടിരിക്കുന്നത് എന്തുകൊണ്ടാണ്. പീഡനമോ ജയില്‍വാസമോ ഭയന്ന് ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നവരാണ് അഭയം തേടുന്നവരെങ്കില്‍ , പീഡനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഭയന്ന് തങ്ങളുടെ രാജ്യം വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അഭയാര്‍ത്ഥികള്‍.

മറ്റൊരു രാജ്യത്ത് അഭയം തേടുന്നവര്‍ ഇതിനായി പ്രത്യേകം അപേക്ഷ വെയ്ക്കണം. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, പാകിസ്ഥാന്‍, സിറിയ തുടങ്ങി യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും നേരിടുന്ന രാജ്യങ്ങളില്‍ ഉള്ളവരാണ് അഭയം തേടുന്നവരില്‍ ഭൂരിഭാഗവും. അഭയം തേടുന്നവരോ അഭയാര്‍ത്ഥികളോ അല്ലാതെ മറ്റൊരു രാജ്യത്ത് താമസിക്കുന്നവരാണ് കുടിയേറ്റക്കാര്‍. ഇവരെ വിശേഷിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നിയമപരമായ ഒരു നിര്‍വചനം ഇല്ല.

അഭയം തേടാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം?

നിയമപരമായ കുടിയേറ്റം നിരീക്ഷിക്കുന്നതിനും അഭയം തേടിയുള്ളവരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിനും അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍ വിവിധ നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അഭയം തേടുന്നവര്‍ ആദ്യം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കണം. രാജ്യാതിര്‍ത്തിയില്‍ വെച്ചോ, തടങ്കല്‍ കേന്ദ്രത്തില്‍ നിന്നോ അതിര്‍ത്തിയില്‍ നിന്നോ ഒരു അഭയം തേടിയുള്ള അപേക്ഷ സമര്‍പ്പിക്കാം. ഈ മൂന്ന് സന്ദര്‍ഭങ്ങളിലും ബോര്‍ഡര്‍ ഗാര്‍ഡ് ഓഫീസര്‍ ആണ് ആദ്യം അപേക്ഷകള്‍ പരിശോധിക്കുക. തുടര്‍ന്ന് ഈ വ്യക്തി ഇത് ഓഫീസ് ഫോര്‍ ഫോറിനേഴ്‌സ് മേധാവിക്ക് കൈമാറും.

ഫോട്ടോഗ്രാഫുകള്‍, വ്യക്തിഗത വിവരങ്ങള്‍, ആ രാജ്യത്ത് പ്രവേശിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള രേഖകള്‍, സ്വന്തം രാജ്യം വിട്ടതിന് ശേഷമുള്ള യാത്ര തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്പോര്‍ട്ടോ വിസയോ തിരിച്ചറിയല്‍ രേഖകളോ ഇല്ലെങ്കിലും ഒരാള്‍ക്ക് അഭയം തേടാനായി അപേക്ഷിക്കാം. ഇത്തരം സാഹചര്യത്തില്‍ ഒരാളുടെ പേര്, അഫിലിയേഷന്‍, മാരിറ്റല്‍ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam