ഗഗന്‍യാന്‍ ദൗത്യം: എന്തുകൊണ്ട് ടെസ്റ്റ് പൈലറ്റുമാര്‍?

FEBRUARY 28, 2024, 12:39 PM

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി കുതിക്കാനൊരുങ്ങുന്നവരെല്ലാം ഭാരതീയ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരാണ്. എന്തുകൊണ്ടായിരിക്കാം ടെസ്റ്റ് പൈലറ്റുമാരെ തിരഞ്ഞെടുത്തത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അങ്കത് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന യാത്ര തികച്ചും അതിസാഹസികമാണ്. ബഹിരാകാശ യാത്രികരെ പോലെ ദുര്‍ഘടമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷിയുള്ളവരാണ് വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റുമാരും. അവരുടെ പരിശീലന രീതി മെച്ചപ്പെട്ട തലത്തിലാണ്. ഫൈറ്റര്‍ പൈലറ്റുമാരും ജെറ്റ് വിമാനം പറത്തുന്നവരും ഒരുപരിധി വരെ സാചര്യങ്ങളെ അഭിമുഖീകരിക്കാന്‍ സജ്ജരാണ്. ബഹിരാകാശത്ത് എത്തുമ്പോള്‍ മനുഷ്യ ശരീരം സാധാരണ ഗതിയിലാവില്ല പ്രതികരിക്കുക. ഇത്തരം പ്രതിസന്ധികളോട് പൊരുത്തപ്പെടാന്‍ എളുപ്പത്തില്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്ക് സാധിക്കും എന്നുള്ളതിനാലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

അറുപതോളം പൈലറ്റുമാരുടെ പട്ടികയില്‍ നിന്നാണ് നാല് പേരിലേക്കെത്തിയത്. 2020 ലായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ്. അതികഠിനമായ പരിശീലനങ്ങള്‍ക്കാണ് സംഘം വിധേയമായത്.  റഷ്യയില്‍ 13 മാസമായിരുന്നു പരിശീലനം. ബഹിരാകാശത്തെ അനന്തരീക്ഷം, റേഡിയേഷന്‍, മഞ്ഞിലോ കടലിലോ മരുഭൂമിയിലോ വീണാല്‍ അതിജീവിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ തുടങ്ങിയവ ഘട്ടം ഘട്ടമായി ഇവരെ പരിശീലിപ്പിച്ചു. ഗഗാറിയന്‍ കോസ്മനോട്ട് ട്രെയിനിംഗ് സെന്ററിലായിരുന്നു പരിശീലനം.

ഗുരുത്വാകര്‍ഷണ ബലം പൂജ്യമാകുന്ന അവസ്ഥയില്‍ ഫ്‌ളൈറ്റ് സ്യൂട്ട് ധരിക്കാനും വെള്ളം കുടിക്കാനും ആഹാരം കഴിക്കാനുമൊക്കെ യാത്രികരെ പരിശീലിപ്പിച്ചു. റഷ്യയില്‍ നിന്ന് തിരികെയെത്തിയ സംഘം 2021 മുതല്‍ ബംഗളൂരുവിലെ ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ പരിശീലനം തുടര്‍ന്നു. റോക്കറ്റിന്റെയും സ്‌പേസ് ക്രാഫ്റ്റിന്റെയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരെ പഠിപ്പിച്ചിട്ടുണ്ട്. ശാരീരിക പരിശീലനം, എയ്‌റോ മെഡിക്കല്‍ ട്രെയിനിംഗ്, യോഗ, പറക്കല്‍ പരിശീലനം തുടങ്ങിയവയും ഇവര്‍ സ്വായത്തമാക്കി. ഇസ്രോ, ഡിആര്‍ഡിഒ, വ്യോമസേന എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പദ്ധതി തയ്യാറാക്കിയത്.

ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി (ഡിഎഫ്ആര്‍എല്‍) ആണ് ബഹിരാകാശ യാത്രികര്‍ക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഇഡലി. ഉപ്പുമാവ്, ബിരിയാണി, വെജിറ്റബിള്‍ പുലാവ്, ദാല്‍ കറി, മിക്‌സഡ് വെബിറ്റബിള്‍ കതറി, ചപ്പാത്തി തുടങ്ങി വിഭവ സമൃദ്ധമായ വിഭവങ്ങളാണ് മൈസൂരില്‍ തയ്യാറാക്കുന്നത്. ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന റെഡി ടു ഈറ്റ് ഭക്ഷണമാണ് ഇവ. പ്രത്യേക പാക്കിംഗിലാകും ഇവ. പാനീയങ്ങള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോ ഉള്‍പ്പെടയുള്ള സാഷെ ഉണ്ടാകും.

തിരഞ്ഞെടുക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ക്ക് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പരിശീലനം നല്‍കുമെന്നും ഒരാളെ ദൗത്യത്തിന് മുന്‍പ് തന്നെ അവരുടെ ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് കൊണ്ടുപോകുമെന്നും ഇസ്രോ മേധാവി എസ്. സേമനാഥ് പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി കൂടുതല്‍ പരിശീലനം ലഭിക്കാനും ഡിസൈന്‍ കൃത്യമാക്കാനുമാണ് നാസയുടെ സഹകരണത്തോടെയുള്ള ബഹിരാകാശ യാത്ര.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam