ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുവിന്റെ ജീവിതകാലത്തുള്ളതാണ് ടൂറിന്‍ ആവരണം (തുണിക്കച്ച) എന്നാണ് ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ഇറ്റലിയിലെ ശാസ്ത്രജ്ഞര്‍ ഇതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. യേശുവിന്റെ മുഖം പതിച്ചെന്ന് പറയപ്പെടുന്ന അമൂല്യമായ തിരുശേഷിപ്പിനെ അടിസ്ഥാനമാക്കി ദൈവപുത്രന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയിരിക്കുമെന്ന് എഐയുടെ സഹായത്തോടെ പുനര്‍വിചിന്തനം ചെയ്തിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വളരെ ആധികാരികവും നിര്‍ണായകവുമായ വെളിപ്പെടുത്തലാണ് ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല സഭയ്ക്ക് തന്നെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്താവുന്ന ഏറ്റവും നിര്‍ണായകമായ കണ്ടുപിടുത്തമാണ് പുറത്തുവന്നിരിക്കുന്നത്.
മെയില്‍ ഓണ്‍ലൈന്‍ എഐ ടൂള്‍ ആയ മെര്‍ലിനോട് ചോദിച്ച ചോദ്യം ഇതാണ്:- 'ഷൂഡ് ഓഫ് ടൂറിനിലെ മുഖത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് യേശുക്രിസ്തുവിന്റെ ഒരു യഥാര്‍ത്ഥ ചിത്രം സൃഷ്ടിക്കാനാകുമോ?'-അതിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു.
വലിയ നീലക്കണ്ണുകളും ട്രിം ചെയ്ത കുറ്റി താടിയും ഉള്ള ക്രിസ്തു വെളുത്ത നിറമുള്ളവനായിരുന്നുവെന്ന് എഐ സൃഷ്ടിച്ച രൂപം സൂചിപ്പിക്കുന്നു. ട്യൂറിന്‍ മൂടുപടത്തെ ആസ്പദമാക്കി കുഴിഞ്ഞ കണ്ണുകളുള്ള ഒരു മനുഷ്യന്റെ ചിത്രമായിരുന്നു എഐ അവതരിപ്പിച്ചത്. അതേപ്പറ്റി വിദഗ്ധര്‍ വിശദമായി പഠിച്ചു. പരീക്ഷണങ്ങളും നടത്തി.
1354ല്‍ ഫ്രാന്‍സിലാണ് കച്ച ആദ്യമായി കണ്ടെത്തിയത്. ഇത് വ്യാജമാണെന്ന് ആദ്യം പ്രസ്താവിച്ച കത്തോലിക്കാ സഭ ഇപ്പോള്‍ അത് യഥാര്‍ത്ഥമാണെന്ന് സ്വീകരിച്ചിരിക്കുന്നു. ഇത് വിശ്വാസി സമൂഹത്തിന് കൂടുതല്‍ പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ യേശുവിന്റെ മരണശേഷം ശരീരം പൊതിഞ്ഞ തുണിയാണെന്ന് പലരും വിശ്വസിക്കുന്ന ടൂറിന്‍ ആവരണം യഥാര്‍ത്ഥമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. 5 അടി 7 മുതല്‍ 6 അടി വരെ ഉയരമുള്ള, കുഴിഞ്ഞ കണ്ണുകളുള്ള ഒരു ധീരനായ മനുഷ്യനെ ചിത്രീകരിക്കുന്ന, മുന്നിലും പിന്നിലും മങ്ങിയതും തവിട്ടുനിറത്തിലുള്ളതുമായ ചിത്രങ്ങളാണ് ഈ തുണിക്കച്ചയില്‍ കാണപ്പെടുന്നത്.
ടൂറിന്‍ ആവരണം എന്നാല്‍ യേശു ക്രിസ്തുവിന്റെ ശവസംസ്‌കാര സമയത്ത് പൊതിഞ്ഞിരുന്ന തുണിയാണ്. ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ മങ്ങിയ ചിത്രമുള്ള 14 അടി നീളമുള്ള ലിനന്‍ തുണിയാണ് ടൂറിന്‍ ആവരണം. അതിലെ ചിത്രം യേശുവിന്റെ കുരിശു മരണത്തിന്റെ കഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം ആവരണത്തിന്റെ ആധികാരികത വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതിന്റെ ഉത്ഭവം സാധൂകരിക്കാന്‍ അവകാശപ്പെടുന്ന നിരവധി പഠനങ്ങളും ഉണ്ട്.
ചരിത്രത്തിലെ ഏറ്റവും തീവ്രമായി പഠിക്കപ്പെട്ട മനുഷ്യ പുരാവസ്തുക്കളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 1354-ല്‍ ഇത് ആദ്യമായി ഉയര്‍ന്നുവന്നത് മുതല്‍, വത്തിക്കാന്‍ അധികാരികള്‍ അതിനെ യഥാര്‍ത്ഥ ശവസംസ്‌കാര ആവരണമായി കണക്കാക്കണോ എന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. കഫന്‍ ഇപ്പോള്‍ ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രത്യേക അവസരങ്ങളില്‍ മാത്രമേ ഇത് പരസ്യമായി പ്രദര്‍ശിപ്പിക്കൂ. ഇറ്റാലിയന്‍ നഗരത്തിന്റെ മധ്യഭാഗത്തുള്ള ചാപ്പലിലെ ടൂറിന്‍ ഷ്രോഡ് - ക്രിസ്തുമതത്തിന്റെ തന്നെ ഏറ്റവും വിശുദ്ധമായ തിരുശേഷിപ്പുകളില്‍ ഒന്നാണ്.
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ശവകുടീരത്തില്‍ വെച്ചപ്പോള്‍ പൊതിഞ്ഞ തുണികൊണ്ടുള്ള ആവരണമാണ് കഫന്‍ എന്ന് അവകാശപ്പെടുന്നത്. പുതിയ പഠനത്തില്‍ ഉള്‍പ്പെടാത്ത ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷണ ശാസ്ത്രജ്ഞന്‍ ടിം ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഇത് എങ്ങനെ കെട്ടിച്ചമച്ചതോ പ്രകൃതിദത്ത പ്രക്രിയകളാല്‍ സൃഷ്ടിക്കപ്പെട്ടതോ ആയതിന് ശാസ്ത്രീയമായ വിശദീകരണമൊന്നുമില്ല.
1350 കളിലാണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ട്യൂറിന്‍ ആവരണം ക്രിസ്തു ക്രൂശിക്കപ്പെട്ടതിന് ശേഷം ശരീരം പൊതിയാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ കച്ചയായി കണക്കാക്കപ്പെടുന്നു. വിശുദ്ധ ആവരണം എന്നും അറിയപ്പെടുന്ന ഇത് ഒരു താടിയുള്ള മനുഷ്യന്റെ മുന്നിലും പിന്നിലും ഉള്ള ഒരു മങ്ങിയ ചിത്രം ഉള്‍പ്പെടുന്നതാണ്. പല വിശ്വാസികളും അത് തുണിയില്‍ അത്ഭുതകരമായി പതിഞ്ഞിരിക്കുന്ന യേശുവിന്റെ ശരീരമാണ് വിശ്വസിക്കുന്നു.
1980 കളിലെ ഗവേഷണം, ക്രിസ്തുവിന്റെ മരണത്തിന് നൂറുകണക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മധ്യകാലഘട്ടത്തിലേതാണ് ചൂണ്ടിക്കാട്ടി ആ നിഗമനത്തെ പൊളിച്ചെഴുതി. എന്നാല്‍ ഇറ്റാലിയന്‍ അക്കാദമിക് വിദഗ്ധര്‍ എക്സ്റേ ഉള്‍പ്പെടെയുള്ള ഒരു പുതിയ സാങ്കേതികത വിദ്യ ഉപയോഗിച്ച്, മെറ്റീരിയല്‍ ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുവിന്റെ കാലത്താണ് നിര്‍മ്മിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതിലെ വിസ്മയകരമായ കണ്ടെത്തല്‍ യേശുവിന്റെ മൃതശരീരത്തിന്റെ ചിത്രം തന്നെയാണ് അതില്‍ പതിഞ്ഞിരിക്കുന്നതെന്നാണ്. പിന്നില്‍ കൈകള്‍ മടക്കിവെച്ച ഒരു മനുഷ്യന്റെ മങ്ങിയതും രക്തം പുരണ്ടതുമായ മങ്ങിയ ചിത്രം ആ ആശയത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. വിശുദ്ധ ആവരണം പഠനവിധേയമാക്കി വിശകലനം ചെയ്ത ശേഷമാണ് ശാസ്ത്രജ്ഞര്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്.
ശരീരത്തിലെ അടയാളങ്ങള്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന യേശുവിന്റെ ക്രൂശീകരണ മുറിവുകളുമായി പൊരുത്തപ്പെടുന്നതാണ്. തലയിലെ മുള്ളുകള്‍, പുറകിലെ മുറിവുകള്‍, തോളിലെ ചതവുകള്‍ എന്നിവ എല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ക്രിസ്തു വഹിച്ചിരുന്ന കുരിശിന് ഏകദേശം 300 പൗണ്ട് ഭാരമുണ്ടെന്നും അത് ചതവുകള്‍ അവശേഷിപ്പിക്കുമായിരുന്നുവെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. യേശുവിനെ റോമാക്കാര്‍ ചമ്മട്ടികൊണ്ട് അടിച്ചതായി ബൈബിള്‍ പ്രസ്താവിക്കുന്നു. മാത്രമല്ല ആവരണത്തിലെ രക്തക്കറകള്‍ പരിക്കേറ്റ ഒരാളെ പൊതിയാന്‍ തുണി ഉപയോഗിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
അരിമത്തിയയിലെ ജോസഫ്, യേശുവിന്റെ ശരീരം ഒരു ലിനന്‍ തുണിയില്‍ പൊതിഞ്ഞ് ഒരു പുതിയ കല്ലറയില്‍ സ്ഥാപിച്ചതായി ബൈബിളില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ച് ആവരണത്തിന്റെ ഒരു ചെറിയ ഭാഗം വിശകലനം ചെയ്യുകയും 1260 നും 1390 നും ഇടയില്‍ - മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ച തുണിയാണെന്ന് നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പുതിയ പഠനത്തിന്റെ രചയിതാക്കള്‍ അവകാശപ്പെടുന്നത് കാര്‍ബണ്‍ ഡേറ്റിംഗ് വിശ്വസനീയമായിരിക്കില്ല, കാരണം തുണികളില്‍ നീക്കം ചെയ്യാന്‍ കഴിയാത്തവിധം കാലങ്ങളായി മാലിനീകരണത്തിന് വിധേയമായിട്ടുണ്ട്.
എന്തിനധികം, ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാണിച്ചതുപോലെ മധ്യകാല സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് എങ്ങനെ കെട്ടിച്ചമച്ചുവെന്ന് വിശദീകരിക്കാന്‍ ഒരു മാര്‍ഗവുമില്ല. ആധികാരികത സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും, ഇത് ഒരു മധ്യകാലത്തിലെ വ്യാജ സൃഷ്ടിയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ വളരെ എളുപ്പമാണെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞിരുന്നു. എന്നിട്ടും പതിറ്റാണ്ടുകളായി അതിനെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനകളും അവലോകന ലേഖനങ്ങളും ഉണ്ടായിരുന്നിട്ടും ആ നിഗമനം ഒരിക്കലും തെളിയിക്കപ്പെട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1