ആണവ നയത്തിലെ പരിഷ്‌കാരങ്ങള്‍ക്ക് റഷ്യ അംഗീകാരം നല്‍കിയതോടെ യൂറോപ്പ് ആണവ യുദ്ധ ഭീഷണിയില്‍. ബാഹ്യ ആക്രമണമുണ്ടായാല്‍ പ്രതികാരമായി ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന പരിഷ്‌കാരത്തിന് ചൊവ്വാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകാരം നല്‍കിയത്.
റഷ്യയ്‌ക്കെതിരെ ഉക്രെയിന്‍ ആറ് ദീര്‍ഘദൂര അമേരിക്കന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതിന് തൊട്ട് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം. ഇതോടെ ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് നാറ്റോ രാജ്യങ്ങള്‍. സാഹചര്യം നേരിടാന്‍ തയ്യാറെടുക്കണമെന്ന് വ്യക്തമാക്കി പല രാജ്യങ്ങളും പൗരന്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തു. ആണവ യുദ്ധത്തെ എങ്ങനെ നേരിടാം എന്ന് വിവരിക്കുന്നതാണ് ലഘുലേഖ.
ആണവ യുദ്ധത്തിന്റെ മുന്നറിയിപ്പുണ്ടായാല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നത് സംബന്ധിച്ചുള്ളതാണ് സ്വീഡന്‍ വിതരണം ചെയ്ത ലഘുലേഖ. ഓരോ വീടുകളിലും സ്വീഡന്‍ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ അടിയന്ത സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നാണ് നോര്‍വെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും അടക്കമുള്ളവ കരുതണമെന്ന് ഡെന്‍മാര്‍ക്ക് പൗരന്‍മാരോട് ആവശ്യപ്പെടുന്നു. ഏത് സംഭവങ്ങളേയും നേരിടാന്‍ സജ്ജരാകണമെന്ന് ഫിന്‍ലാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ തങ്ങളുടെ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രെയിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായത്. ഉക്രെയിന്‍ തൊടുത്ത മിസൈലുകള്‍ റഷ്യ നിര്‍വീര്യമാക്കിയിരുന്നു. ഇതിന് താക്കീത് എന്ന നിലയിലാണ് റഷ്യ ആണവ നയത്തില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.
ഉക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യക്കൊപ്പം അണിനിരന്ന് ഉത്തരകൊറിയ. 10,900ത്തോളം വരുന്ന ഉത്തരകൊറിയന്‍ സൈനികരെ ഉക്രെയിനെതിരെ കുര്‍സ്‌ക് മേഖയില്‍ റഷ്യ വിന്യസിച്ചതായി ദക്ഷിണകൊറിയന്‍ നിയമിര്‍മ്മാതാവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധത്തിനായി കൂടുതല്‍ ആയുധങ്ങളും ഉത്തരകൊറിയ അയച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകള്‍ അടക്കമുള്ളവയാണ് അയച്ചത്.
ഈ മാസം മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ചോ സണ്‍ ഹുയി കൂടിക്കാഴ്ച നടത്തിയിരുന്നു. തീര്‍ത്തും അസാധാരമായിരുന്നു കൂടിക്കാഴ്ച. കിം ജോങ് ഉന്നിന്റെ റഷ്യയിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പെടെയുള്ള കൂടുതല്‍ സുപ്രധാന വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നും നിയമനിര്‍ത്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1