കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ വരെ താളം തെറ്റിച്ചെന്നാണ് റിപ്പോര്‍ട്ട്. അത് സൂര്യനെ ചുറ്റിവരാന്‍ 24 മണിക്കൂര്‍ വേണമെന്ന ശാസ്ത്രലോകത്തിന്റെ സിദ്ധാന്തം തന്നെ തെറ്റിക്കുകയും ചെയ്തു. മഞ്ഞുരുകല്‍ ശക്തമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഭൂമിയുടെ അച്ചുതണ്ടിലെ കറക്കത്തിന്റെ വേഗം വരെ കുറഞ്ഞിരിക്കുകയാണ്. ഇതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത് നമ്മള്‍ സമയം കണക്കാക്കുന്ന രീതി വരെ മാറ്റേണ്ടി വരുമെന്നതാണ്.
2022 ജൂലൈ 29-നാണ് പതിവിന് വിപരീതമായി 24 മണിക്കൂറില്‍ താഴെ സമയത്തില്‍ ഭൂമി 'ചുറ്റിക്കറങ്ങി'യെത്തിയത്. അന്നേദിവസം ഭ്രമണ സമയമായ 24 മണിക്കൂറില്‍ 1.59 മില്ലി സെക്കന്‍ഡ് കുറവിലാണ് ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനമായി ജൂലൈ 29 മാറുകയും ചെയ്തു. ഭൂമിയുടെ ഭ്രമണവേഗം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അറ്റോമിക് ക്ലോക്കാണ് സഞ്ചാരവേഗത്തിലുണ്ടായ ഈ വ്യത്യാസങ്ങള്‍ കണ്ടെത്തിയത്.
ഭൂമിയുടെ കറക്കത്തിന്റെ വേഗം കുറയുമ്പോള്‍ സ്വാഭാവികമായും അത് സമയത്തിനൊത്ത് പോകില്ലെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഈ പ്രക്രിയ വളരെ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും വിദഗ്ധര്‍ പറയുന്നു.
സാധാരണ മഞ്ഞുപാളികള്‍ ഉരുകുമ്പോള്‍ അത് സമുദ്രത്തില്‍ ലയിച്ച് പോവുകയാണ് ചെയ്യാറുള്ളത്. ഈ സമയം നമ്മുടെ ഗ്രഹത്തിന്റെ മധ്യഭാഗം കൂടുതല്‍ ഭാരമേറിയതാവും. അത് ഭൂമിയുടെ കറക്കത്തെ പതിയെയാക്കും. ഈ സാഹര്യത്തില്‍ നമ്മുടെ സമയം ലോകത്താകെ മാറും. പുതിയ സമയത്തിന് അനുസരിച്ച് നമ്മള്‍ അഡ്ജ്സ്റ്റ് ചെയ്യേണ്ടി വരും.
ഉപഗ്രഹങ്ങള്‍, കമ്പ്യൂട്ടറുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാത്തിനെയും അത് ബാധിക്കും. കാരരണം ഇവയെല്ലാം സമയത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ്. ഓരോ സെക്കന്‍ഡും അവര്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിനാല്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ സാധിക്കുന്നതായിരിക്കും ഈ മാറ്റം. ആഗോള സമയ സൂചിക അഥവാ യുടിസി ഭൂമിയുടെ ഭ്രമണത്തിന് അനുസരിച്ചാണ് സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഭ്രമണ വേഗത മാറിയാല്‍ ഇതിലും മാറ്റം വരുത്തേണ്ടി വരും.
ഹിമപാളികള്‍ ഉരുകിയില്ലെങ്കില്‍ 2026 നുള്ളില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു സെക്കന്‍ഡ് സമയ ക്രമത്തില്‍ കുറയ്ക്കേണ്ടതായി വരും. എന്നാല്‍ നേര്‍ വിപരീതമായിട്ടാണ് സംഭവിക്കുന്നതെങ്കില്‍ വലിയ മാറ്റം 2029 ല്‍ എത്തും. ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ആഗോള താപനം നമ്മുടെ ഗ്രഹത്തെ അപകടകരമായ രീതിയില്‍ ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.
നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് എന്നാല്‍ സമയത്തില്‍ മാറ്റം വരുന്നതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഡങ്കന്‍ ആഗ്‌ന്യുവാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. സ്‌ക്രിപ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫിയിലെ ജിയോഫിസിസിറ്റാണിത് അദ്ദേഹം. സമുദ്രത്തിലെ ഹിമപാളികളും ഭൂമിയുടെ ഭ്രമണത്തിലെ മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് അദ്ദേഹം പഠനം നടത്തിയത്. 2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേവര്‍ഷം ജൂലൈ 19 നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത് എന്നതും ശ്രദ്ധേയമാണ്. 'നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്' പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.
മഞ്ഞുപാളികള്‍ ഉരുകുന്നതിലൂടെ ജലം നമ്മുടെ ഗ്രഹത്തിന്റെ പല മേഖലയിലേക്ക് സഞ്ചരിക്കും ഇത് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം കുറയ്ക്കുകയാണ് ചെയ്യുകയെന്ന് എംഐടിയിലെ ജിയോഫിസിക്സ് പ്രൊഫസറായ തോമസ് ഹെറിംഗ് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുകയെന്നും ആഗ്‌ന്യു പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1