ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ വിദേശത്തേക്കു കൂട്ടത്തോടെ കൂടുമാറുന്ന പ്രവണത ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പുതിയ കാര്യമല്ല. സമകാലിക കേരളം സമ്മിശ്ര വികാരങ്ങളോടെ വീക്ഷിക്കുന്ന സുപ്രധാനമായൊരു വിഷയമാണിത്. ഇക്കാര്യം ഈയിടെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ ചർച്ചാവിഷയമായി. സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിലിനു ചങ്ങനാശേരി അതിരൂപത തിരുവനന്തപുരത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തിലാണ് അർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഈ വിഷയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തങ്ങളുടെ പ്രസംഗങ്ങളിൽ ഇതേക്കുറിച്ചു ചില പ്രതികരണങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
തികച്ചും കാലിക പ്രസക്തിയുള്ള ഗൗരവതരമായൊരു വിഷയമാണ് മാർ ജോസഫ് പെരുന്തോട്ടം ഉന്നയിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിതം വിജയിക്കില്ലെന്നു ചിന്ത യുവജനങ്ങൾക്കുïെന്നു ചൂïിക്കാട്ടിയ ആർച്ച്ബിഷപ് ഇവിടെ അന്തസായി ജീവിക്കാൻ അവസരമുïെന്നു തെളിയിക്കാൻ സർക്കാരിനു ബാധ്യതയുïെന്നും പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തു നാം ഇന്നു നേരിടുന്ന നാനാവിധ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഈ അഭിപ്രായപ്രകടനത്തിനു വലിയ പ്രസക്തിയുïെന്ന കാര്യം ആർക്കും നിഷേധിക്കാനാകില്ല. സംസ്ഥാനത്തെങ്ങും ബിരുദതലത്തിലും മറ്റും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്നു. അധ്യാപന നിലവാരത്തെക്കുറിച്ചും പരക്കേ പരാതികളുï്. നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടൽ ഗുണമേന്മയെ സാരമായി ബാധിക്കുന്നു. ഇങ്ങനെ വിവിധങ്ങളായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ചു മാർ ജോസഫ് പെരുന്തോട്ടം പ്രകടിപ്പിച്ച ആശങ്ക ഈ നാട്ടിലെ എത്രയോ മനുഷ്യരുടെ ഹൃദയവികാരമാണ്.
വിദ്യാഭ്യാസ മേഖലയിൽ നിസ്തുലമായ സംഭാവന നൽകിയ ക്രൈസ്തവസമൂഹത്തിന് ഇക്കാര്യത്തിലുള്ള ആശങ്ക പങ്കുവയ്ക്കാതിരിക്കാനാവില്ല. അതുകൊïാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടത്.അതിനോടുള്ള പ്രതികരണത്തിലും ചില രാഷ്ട്രീയമാനങ്ങൾ പ്രകടമായതു സ്വാഭാവികം.വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതിൽ ഉത്കണ്ഠയ്ക്കു കാര്യമില്ലെന്നും അതു കാലത്തിന്റെ മാറ്റമാണെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. രാജ്യത്ത് എല്ലായിടത്തും ഈ പ്രവണത കാണാനാവുമെന്നും കേരളം ജീവിക്കാൻ പറ്റാത്ത നാടല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആർച്ച്ബിഷപ് ഉന്നതവിദ്യാഭ്യാസമേഖലയെക്കുറിച്ചു പങ്കുവച്ച ആശങ്ക പ്രസക്തമാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിലെ ഒമ്പതു സർവകലാശാലകളിൽ ഇപ്പോൾ വൈസ് ചാൻസലർമാരും 66 കോളജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി.
ഇതിനിടെയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി ശ്രദ്ധ പിടിച്ചുപറ്റിയത്. ആയിരക്കണക്കിന് യുവജനങ്ങളെ കാനഡ, യുകെ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് കയറ്റി അയക്കുന്ന സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ: റെനി സെബാസ്റ്റ്യനാണ് സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയന്റെ ഐ ടി സേവന സ്ഥാപനത്തിന്റെ പേരിൽ മാസപ്പടി നൽകുന്ന കമ്പനിയുടെ ഡയറക്ടറെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമാക്കിയതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി.
സംസ്ഥാനത്തെ വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ സർവകലാശാല സിൻഡിക്കേറ്റിലേക്ക് നിയോഗിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും ഈ നാമനിർദേശം അടിയന്തിരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. നിയമനം സംബന്ധിച്ച് സി.പി.എം മുഖപത്രമായ 'ദേശാഭിമാനി' യിൽ വാർത്ത വന്നതല്ലാതെ സർക്കാരോ സർവകലാശാലയോ ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഒഴിവാക്കിയതിൽ ദുരൂഹതയുïെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പറയുന്നു.എന്തായാലും സാന്റാമോണിക്കയുമായി വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വാണിജ്യപരമായ അടുപ്പമുള്ളതിനാൽ ഈ വിവാദം കത്തിപ്പടരാതെ നിൽക്കുകയാണ്.
അശാന്തം മഹാരാജാ
കലാലയങ്ങളിലെ അക്രമങ്ങൾ, മാർക്ക് തട്ടിപ്പ്, വ്യാജ ബിരുദസർട്ടിഫിക്കറ്റ് പോലുള്ള വിവാദങ്ങൾ എന്നിവ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയ്ക്കുïാക്കിയ ക്ഷതം കുറച്ചൊന്നുമല്ല. എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ അടിപിടിയും കുത്തും വെട്ടും അടുത്തദിവസങ്ങളിലും അരങ്ങേറി. അധ്യാപകനു നേരെയും ആക്രമണം നടന്നു. പ്രിൻസിപ്പലിനെ സ്ഥലംമാറ്റി. വിദ്യാർഥികൾക്കെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ തിളക്കമാർന്ന നിരവധി ഏടുകൾ എഴുതിച്ചേർത്ത പ്രമുഖ കലാലയത്തിന്റെ അവസ്ഥയാണിത്. 1875ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേരുപോലെ രാജകീയമാണ് അതിന്റെ പാരമ്പര്യ പെരുമയും. അതാത് കാലഘട്ടത്തിലെ പ്രമുഖരും മഹാരഥന്മാരുമായ അധ്യാപകർ സേവനമനുഷ്ഠിച്ച മഹാരാജാസിന്റെ സന്തതികളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, കലാരംഗങ്ങളിലെ പ്രശസ്തരായ നിരവധി പേരുï്. ദേശീയ സമരത്തിലും കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിലും മതനിരപേക്ഷതയുടെ സംരക്ഷണത്തിലുമെല്ലാം ഏറെ സംഭാവന നൽകി ഈ സ്ഥാപനം. വിദ്യാർഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു മുമ്പേ മഹാരാജാസ് കോളജ്. കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച നേതാക്കളിൽ ഗണ്യമായൊരു വിഭാഗത്തെ സംഭാവന ചെയ്തത് മഹാരാജാസാണ്.
എന്നാൽ, സമീപ കാലത്തായി കോളജിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് നിരന്തരം അവിടെ നടന്നുകൊïിരിക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിന്റെ വഴിതെറ്റിയ പ്രയാണം സംഘർഷങ്ങളിലും സംഘട്ടനങ്ങളിലുമാണ് പര്യവസാനിക്കുന്നത്. 2018 ജൂലൈയിൽ രïാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യൂ കൊല്ലപ്പെട്ട സംഭവം കോളജിന് മായ്ക്കാനാകാത്തവിധം കറുത്ത പാടേൽപ്പിച്ചു. പോപ്പുലർ ഫ്രïിന്റെ വിദ്യാർഥി സംഘടനയായ ക്യാമ്പസ് ഫ്രï് പ്രവർത്തകരാണ് ഈ ആദിവാസി വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയത്.
വിദ്യാർഥികൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അവബോധം ആവശ്യമാണ്. തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി അവർ ശബ്ദിക്കുകയും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കുകയും വേണം. വൈദേശിക ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിൽ വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുï്. അതേസമയം, കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായി വിദ്യാർഥികൾ അധഃപതിക്കുന്നതാണു കഷ്ടം. ഇന്ന് കലാലയങ്ങളിൽ നടക്കുന്ന മിക്ക സംഘർഷങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പ്രചോദനം കക്ഷി രാഷ്ട്രീയമാണ്. തങ്ങളുടെ കൊടിക്കീഴിൽ വിദ്യാർഥികളെ അണിനിരത്താനും വിദ്യാർഥി ഗുïകളെ പരിശീലിപ്പിച്ചെടുക്കാനുമുള്ള കളരിയാക്കി മാറ്റുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.
സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരും സജ്ജരുമാക്കാനുളള ഏത് നീക്കത്തെയും രാഷ്ട്രീയ നേതൃത്വങ്ങൾ ചെറുത്തു തോൽപ്പിക്കും. കലാലയ രാഷ്ട്രീയത്തെ കോടതികൾ എതിർക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പഠനത്തിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് ഇത് മനംമടുപ്പ് സൃഷ്ടിക്കുകയും പുറം സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.കലാലയങ്ങളെ ചോരക്കളിക്കു വേദിയാക്കി മാറ്റുന്ന പ്രവണത അവസാനിപ്പിക്കാൻ സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും രക്ഷിതാക്കളും കോടതികളും ചേർന്ന് നടപടി സ്വീകരിക്കേïതുï്. മഹാരാജാസ് കോളജിലെ സംഘർഷത്തെക്കുറിച്ച് അഞ്ചംഗ സമിതി അന്വേഷണം നടത്തിവരികയാണിപ്പോൾ.പക്ഷേ, കുഴപ്പങ്ങൾക്കുത്തരവാദികളെന്ന് കïെത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു കരുതാവുന്ന സാഹചര്യമല്ല നിലവിലുള്ളത്.ഇതിനിടെ മഹാരാജാസ് കോളേജിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്.എഫ്.ഐ.
ആഗോള മേനി
വിദ്യാർഥികൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു പോകുന്നതും അതിന്റെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളും ന്യായീകരിച്ചോ വിമർശിച്ചോ തീർക്കാവുന്നതല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ആഗോള നിലവാരത്തിലാണെന്നൊക്കെ വെറുതെ മേനി പറഞ്ഞു നടന്നിട്ടു കാര്യമില്ല. സർവകലാശാലാ ചാൻസലറും വൈസ് ചാൻസലർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറെ ഉലച്ചു. ഇപ്പോഴിതാ എംജി സർവകലാശാലയ്‌ക്കെതിരേ സത്യവാങ്മൂലവുമായി ഭരണകക്ഷി പ്രതിനിധിയായ സിൻഡിക്കേറ്റ് അംഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. സർവകലാശാല സ്ഥാപിച്ച സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി സർക്കാർ രൂപകരിച്ച സീപാസ് എന്ന സൊസൈറ്റിയുടെ ബാധ്യതയാണു പ്രശ്‌നം. ഇതുപോലുള്ള നിരവധി പ്രശ്‌നങ്ങളാണ് മറ്റു പല സർവകലാശാലകളിലും ഉള്ളത്. പഠനം കഴിഞ്ഞ് ഇറങ്ങുന്നവർക്കു പണി കിട്ടാനുള്ള സാധ്യതയും കുറഞ്ഞുവരുന്നു.
വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളും വിവിധ പ്രതിസന്ധികൾ നേരിടുന്നുï്. വിദേശ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന പഴയ നിലപാടിൽനിന്നു പല രാജ്യങ്ങളും പിന്നോക്കം പോകുന്നു. വിദ്യാർഥി വീസ ഈ വർഷം 35 ശതമാനം വെട്ടിക്കുറയക്കാൻ കാനഡ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിൽനിന്നു നിരവധി വിദ്യാർഥികൾ പഠനത്തിനും ജോലിക്കുമായി പോകുന്ന രാജ്യമാണ് കാനഡ. നിലവിൽ പത്തു ലക്ഷത്തിലേറെ വിദേശ വിദ്യാർഥികളാണു കാനഡയിലുള്ളത്. ഇതിൽ മുന്നു ലക്ഷത്തിലേറെയുï് ഇന്ത്യക്കാർ. വിദേശ വിദ്യാർഥികൾ ജീവിതച്ചെലവിനായി കൈവശം കാണിക്കേï തുക ഇരട്ടിയാക്കിയിട്ടുമുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള പലായനം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ജനിച്ച നാട്ടിൽ മെച്ചപ്പെട്ട ജീവിതം ഉറപ്പാണെങ്കിൽ മിക്കവരും അതാവും തെരഞ്ഞെടുക്കുക. അതല്ല ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്.അതിന്റെ കാരണങ്ങൾ കïെത്തി പരിഹരിക്കാൻ നമുക്കാകുമോയെന്നതാണു പ്രധാന ചോദ്യം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1