അടുത്തിടെയായി രാജ്യത്തെ സ്വര്‍ണ്ണ ശേഖരം വര്‍ധിച്ച് വരികയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നിലവില്‍ 853.63 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമാണ് ആര്‍ബിഐയുടെ കൈവശം ഉള്ളത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടേതിനേക്കാള്‍ സ്വര്‍ണ ശേഖരമുള്ള നിരവധി സെന്‍ട്രല്‍ ബാങ്കുകള്‍ ഈ ലോകത്തുണ്ട്. ആ ബാങ്കുകള്‍ ഏതെല്ലാം രാജ്യത്തേതെന്നാണ് പരിശോധിക്കാം.
ഇന്ത്യയേക്കാള്‍ ഏകദേശം 10 മടങ്ങ് കരുതല്‍ സ്വര്‍ണ്ണ ശേഖരമുള്ള അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പുറത്തുവിട്ട വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ 8133.46 ടണ്‍ സ്വര്‍ണ്ണ ശേഖരമാണുള്ളത്. രണ്ടാം പാദത്തിലും ഇതേ അളവില്‍ തന്നെയായിരുന്നു അമേരിക്കയുടെ സ്വര്‍ണ്ണ ശേഖരം.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ്ണ ശേഖരമുള്ളത് ചൈനീസ് സെന്‍ട്രല്‍ ബാങ്കിലായിരിക്കുമെന്നാണ് പലരും കരുതുക. എന്നാല്‍ ആ ചിന്ത തികച്ചും തെറ്റാണ്. 3351.53 ടണ്‍ സ്വര്‍ണ്ണ ശേഖരവുമായ ജര്‍മ്മനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്വര്‍ണ്ണ ശേഖരവും മറ്റൊരു യൂറോപ്യന്‍ രാജ്യത്താണ്. 2024 ലെ മൂന്നാം പാദത്തില്‍ 2451.84 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് ഇറ്റലിക്കുള്ളത്.
പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ കൈവശമുള്ളത് 2436.94 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ്. പട്ടികയിലെ ആദ്യ ഏഷ്യന്‍ രാജ്യം അഞ്ചാം സ്ഥാനത്തുള്ള ചൈനയാണ്. മൂന്നാം പാദത്തിന്റെ അവസാനത്തില്‍ ചൈനയുടെ സ്വര്‍ണ്ണ ശേഖരം 2264.32 ടണ്‍ ആണ്. രണ്ടാം പാദത്തില്‍ ചൈനയുടെ സ്വര്‍ണ ശേഖം 2262.45 ടണ്‍ ആയിരുന്നു.
1039.94 ടണ്‍ സ്വര്‍ണ ശേഖരവുമായി സ്വിറ്റ്സര്‍ലന്‍ഡ് ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 853.63 ടണ്‍ സ്വര്‍ണവുമായി ഇന്ത്യയാണ് ഏഴാമത്. നേരത്തെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പാമത് ആയിരുന്നു. സ്വര്‍ണ്ണ ശേഖരത്തില്‍ ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായ മികച്ച 5 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. ജപ്പാന്‍ - 845.97 ടണ്‍ , നെതര്‍ലന്‍ഡ്‌സ് - 612.45 ടണ്‍, ടര്‍ക്കി - 595.37 ടണ്‍ എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ അളവുകള്‍.
അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ 27 ടണ്‍ സ്വര്‍ണ്ണമാണ് ആര്‍ ബി ഐ വാങ്ങിയത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐ എം എഫ്) നിന്നുള്ള പ്രതിമാസ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യു ജി സി റിപ്പോര്‍ട്ട് തയ്യാറായാക്കിയത്. ഒക്ടോബറിലെ 27 ടണ്‍ സ്വര്‍ണ്ണം കൂടിയായതോടെ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആര്‍ ബി ഐ വാങ്ങിയ മൊത്തം സ്വര്‍ണത്തിന്റെ അളവ് 77 ടണ്ണായി ഉയര്‍ന്നു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷച്ച് അഞ്ചിരട്ടിയിലേറെയാണ് ഇത്തവണത്തെ വര്‍ധനവ്. 2023-ല്‍ 16 ടണ്‍ സ്വര്‍ണം മാത്രമായിരുന്നു ഇന്ത്യ വാങ്ങിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1