ബ്രിട്ടണ്‍ ഭരിച്ച ഇന്ത്യന്‍ വംശജനെന്ന ഖ്യാതിയോടെയായിരുന്നു റിഷി സുനക് പടിയിറങ്ങിയത്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ചുമതലയൊഴിയുന്ന വേളയില്‍ വിശ്വപ്രസിദ്ധമായ 10 ഡൗണിംഗ് സ്ട്രീറ്റില്‍ അദ്ദേഹം അവസാന പ്രഭാഷണം നടത്തിയിരുന്നു. പ്രിയതമ അക്ഷതാ മൂര്‍ത്തിയെ അരികില്‍ നിര്‍ത്തിയായിരുന്നു സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ അക്ഷത ധരിച്ച വസ്ത്രം പോലും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഒറ്റനോട്ടത്തില്‍ സാധാരണമായൊരു ഗൗണ്‍ മാത്രമായി തോന്നും. എങ്കിലും നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന വേഷം കൂടിയായിരുന്നു അവര്‍ ധരിച്ചിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തലുകള്‍. ഇംഗ്ലണ്ടില്‍ ഭരണമാറ്റം സംഭവിക്കുന്ന ചരിത്രനിമിഷം. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഭര്‍ത്താവ് പടിയിറങ്ങുന്നു. മാത്രമല്ല ഭരണം അവസാനിക്കുന്ന വേളയിലെ നിര്‍ണായക പ്രസംഗം. തൊട്ടുപിറകിലായി നിന്നിരുന്ന അക്ഷത ധരിച്ചത് രാജ്യത്തിന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന വസ്ത്രം.
നീല ഗൗണില്‍ വെള്ളയും ചുവപ്പും വരകള്‍ ലംബമായി വന്നിരിക്കുന്ന ഗൗണ്‍. ഏതൊരാളുടെയും കണ്ണുകള്‍ പെട്ടെന്ന് ഉടക്കുന്ന ഉടയാട. വിപണിയില്‍ ഇതിന് 395 പൗണ്ട് (42,000 രൂപ) വിലമതിക്കുമെന്നാണ് നിഗമനം. മറ്റ് ചിലര്‍ അക്ഷതയുടെ വസ്ത്രത്തെ കണക്കാക്കിയത് chef's kiss ആയാണ്. ആഹാരത്തിന്റെ സ്വാദ് അത്യന്തം രുചികരവും വിശിഷ്ടവുമായി അനുഭവപ്പെടുമ്പോള്‍ പാചകക്കാരന്‍ ചെയ്യുന്നതാണ് chef's kiss. അസാധാരണമായ ഒരു സംഭവം അല്ലെങ്കില്‍ അഭിനന്ദനമര്‍ഹിക്കുന്ന ഏതെങ്കിലുമൊരു കാര്യം നടക്കുമ്പോള്‍ ചിലര്‍ പ്രതീകാത്മകമായി chef's kiss പ്രയോഗിക്കാറുണ്ട്. അക്ഷതയുടെ വസ്ത്രം ഇതാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു.
ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്ന
ബ്രിട്ടനിലെ രാജ്ഞിയേക്കാള്‍ സമ്പന്നയാണ് അക്ഷതയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 42-കാരിയായ അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ നൂറു കോടിയില്‍ അധികം ഡോളര്‍ വിലമതിക്കുന്ന ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സണ്‍ഡേ ടൈംസിന്റെ 2021 ലെ ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ സമ്പാദ്യം 46 കോടി ഡോളര്‍ മാത്രമാണ്.
ഫാഷനാണ് ലോകം
അച്ഛന്റേയും ഭര്‍ത്താവിന്റേയും പേരില്‍ അറിയപ്പെടാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയാണ് അക്ഷത. സ്വന്തമായി ഫാഷന്റെ ഒരു ലോകം അവര്‍ കെട്ടിപ്പടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ഫാഷന്‍ ഡിസൈനിങ്ങിനോട് താത്പര്യമുണ്ടായിരുന്ന അവര്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലേക്കാണ് വിമാനം കയറിയത്. കാലിഫോര്‍ണിയയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എം.ബി.എ ചെയ്തു.
സൗഹൃദം പ്രണയത്തിലേക്ക്
സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് റിഷി സുനകിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ആദ്യ കാഴ്ച്ചയില്‍ തന്നെ റിഷിയെ നാരായണമൂര്‍ത്തിക്ക് ഇഷ്ടമായി. 2009 ഓഗസ്റ്റ് 13 ന് ഇരുവരും ബംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലില്‍വച്ച് വിവാഹിതരായി. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. കൃഷ്ണയും അനൗഷ്‌കയും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1