യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി, നിയമം ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ

DECEMBER 6, 2025, 7:39 AM

വാഷിംഗ്ടൺ ഡി.സി : ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി; യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി. തൊഴിൽ അംഗീകാര രേഖകളുടെ (EADs) പരമാവധി കാലാവധി അമേരിക്കൻ പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS) ഗണ്യമായി കുറച്ചു. സുരക്ഷാ പരിശോധനകൾ ശക്തിപ്പെടുത്താനും വഞ്ചന തടയാനും വേണ്ടിയാണ് നടപടിയെന്ന് ഏജൻസി അറിയിച്ചു.

ഈ മാറ്റം യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും കുടുംബങ്ങളെയും കാര്യമായി ബാധിക്കും.

പുതിയ നിർദ്ദേശമനുസരിച്ച്, പല വിഭാഗങ്ങളിലുമുള്ള EADകളുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ചു. മറ്റ് ചില വിഭാഗങ്ങൾക്ക് ഇത് ഒരു വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഗ്രീൻ കാർഡ് അപേക്ഷകൾ തീർപ്പാക്കാതെ വർഷങ്ങളായി കാത്തിരിക്കുന്ന H-1B തൊഴിലാളികൾക്ക് ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കുറയ്ക്കുന്നത് കാരണം വർക്ക് പെർമിറ്റുകൾ കൂടുതൽ തവണ പുതുക്കേണ്ടി വരും.

പുതിയ നിയമങ്ങൾ 2025 ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വരും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam