വാഷിങ്ടൺ : ഗാസ സമാധാന പദ്ധതിയെ പിന്തുണച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
"പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനിക മേധാവിയും തുടക്കം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.ഈ പദ്ധതിയിൽ അവർ പൂർണ്ണമായി വിശ്വസിക്കുന്നു എന്ന് പ്രസ്താവന നടത്തി.’’ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന സമാധാന പദ്ധതിയുടെ പ്രഖ്യാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രശംസ.
പുതിയ ഗാസയുടെ പുനർനവീകരണത്തിനായി തയാറാക്കിയ പദ്ധതിയിൽ നിര്‍ദേശങ്ങളും സംഭാവനകളും ഉറപ്പാക്കിയ സൗദി അറേബ്യ, ഖത്തർ, ജോർദ്ദാൻ തുടങ്ങിയ അറബ് രാജ്യങ്ങളെയും ട്രംപ് പ്രശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്