വാഷിംഗ്ടണ്‍: റഷ്യയ്ക്ക് പ്രവിശ്യകള്‍ വിട്ടുകൊടുക്കാതെ ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ വിജയിച്ചാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് മുന്‍ എതിരാളിയായ ഹിലരി ക്ലിന്റണ്‍.
''ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെങ്കില്‍, ഉക്രെയ്നിന് അതിന്റെ പ്രദേശം ആക്രമണകാരിക്ക് വിട്ടുകൊടുക്കേണ്ട സ്ഥാനത്ത് അത് അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍, പുടിനെ നേരിടാന്‍ അദ്ദേഹത്തിന് കഴിയും. പ്രസിഡന്റ് ട്രംപ് അതിന്റെ ശില്‍പ്പിയാണെങ്കില്‍, ഞാന്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യും.'' 'റാഗിംഗ് മോഡറേറ്റ്സ്' പോഡ്കാസ്റ്റിനിടെ ജെസീക്ക ടാര്‍ലോവിനോട് ഹിലരി പറഞ്ഞു.
പുടിന് കീഴടങ്ങരുതെന്നാണ് തന്റെ ലക്ഷ്യമെന്നും ഹിലരി പറഞ്ഞു. മൂന്ന് വര്‍ഷത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അലാസ്‌കയില്‍ വെച്ച് ട്രംപ് ചരിത്രപരമായ ചര്‍ച്ചകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹിലരിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്