വാഷിംഗ്‌ടൺ: ട്രംപ് അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കിർക്കിൻ്റെ മരണത്തിൽ പ്രതികരിച്ച് ചാർളി കേർക്കിൻ്റെ ഭാര്യ എറിക്ക കിർക്ക്. ചാർളിയുടെ പാരമ്പര്യം ഇല്ലാതാകാൻ താൻ അനുവദിക്കില്ലെന്ന് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ (യുവിയു) നടന്ന ഒരു പൊതു പരിപാടിയിൽ എറിക്ക പറഞ്ഞു.
ചാർളിയുടെ മരണശേഷം ആദ്യമായി ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭർത്താവ് പോഡ്‌കാസ്റ്റ് ഹോസ്റ്റ് ചെയ്ത ഓഫീസിൽ നിന്നാണ് അവർ സംസാരിച്ചത്. ട്രംപിനോട് നന്ദി അറിയിച്ച എറിക്ക, ഭർത്താവിന് പ്രസിഡന്റിനെ വളരെ ഇഷ്ടമായിരുന്നുവെന്നും നിങ്ങൾ പരസ്പരം നൽകി പോന്ന പിന്തുണ വളരെ വലുതായിരുന്നുവെന്നും പറഞ്ഞു.
"ചാർളിക്ക് അമേരിക്കയെയും പ്രകൃതിയെയും ചിക്കാഗോയിലെ കുഞ്ഞുങ്ങളെയും വളരെ ഇഷ്ടമായിരുന്നു. എന്നാൽ, എല്ലാത്തിലും ഉപരിയായി എന്നെയും മക്കളെയും അയാൾ ജീവന് തുല്യം സ്നേഹിച്ചു," എറിക്ക പറഞ്ഞു. ചാള്‍ളി കിർക്കിൻ്റെ കൊലയാളി ടൈലർ റോബിൻസണിൻ്റെ പേര് എടുത്ത് പറയാതിരുന്ന എറിക്ക "എന്റെ ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികൾ" എന്ന് അഭിസംബോധന ചെയ്തു. ഈ ഭാര്യയുടെ ഉള്ളിൽ ആളിക്കത്തിയ തീ എത്രയാണെന്ന് നിനക്ക് അറിയില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധവിളി പോലെ പ്രതിധ്വനിക്കും," എറിക്ക പറഞ്ഞു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെ ആയിരുന്നു ചാർളി കേർക്കിന് വെടിയേറ്റത്.മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കേർക്കിൻ്റെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു. വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കേർക്കിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ചാർളി കേർക്കിൻ്റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്