ട്രംപ് ഭരണ കാലത്ത് കാലത്ത് ക്ലാരൻസ് തോമസ് സുപ്രീംകോർട്ടിൽ നിന്നും വിരമിക്കുമോ?. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സേനറ്റർ ടെഡ് ക്രൂസ്യെ സുപ്രീംകോർട്ട് സ്ഥാനാർത്ഥിയായി പരിഗണിച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആണ് ഇത്തരത്തിൽ ഒരു ചോദ്യം ഉയരുന്നത്. ട്രംപിന്റെ പദ്ധതി നിറവേറണം എങ്കിൽ അതിനായി ഒരു ജസ്റ്റിസ് വിരമിക്കണം. ഇപ്പോൾ ഏറ്റവും മുതിർന്ന ജസ്റ്റിസ് ക്ലാരൻസ് തോമസ് ആണ്.
മൂന്നു കൺസർവേറ്റീവ് ജസ്റ്റിസുകൾ ഇപ്പോൾ 70 വയസ്സിനു മുകളിൽ ഉള്ളവരാണ്. അവർ വിരമിച്ചാൽ, ഭാവിയിലെ ഡെമോക്രാറ്റ് പ്രസിഡന്റിന് പുതിയ നോമിനേഷൻ അവസരം കിട്ടും. അതിനാൽ ട്രംപിന്റെ ഈ ഭരണ കാലത്ത് വിരമിക്കാൻ സമ്മർദ്ദം ഉണ്ടാകാം.
എന്നാൽ ക്ലാരൻസ് തോമസ് വിരമിക്കാൻ സാധ്യത കുറവ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. തോമസ് 1991 മുതൽ സീറ്റിലുണ്ട്. തന്റെ വിരമിക്കൽ ഇതുവരെ അദ്ദേഹം പബ്ലിക് ആയി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ 67% സാധ്യത ഉണ്ടായിരുന്നു, ഇപ്പോൾ 40% മാത്രം ആണ് എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ തോമസ് വിരമിച്ചാൽ, ട്രംപിന് അടുത്ത ജസ്റ്റിസിനെ സ്വന്തമായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. റിപ്പബ്ലിക്കൻസിന് സേനറ്റിൽ ഭൂരിപക്ഷം ഉള്ളതിനാൽ അനുമതി എളുപ്പം കിട്ടും. ക്രൂസ് (55) നോമിനേറ്റ് ചെയ്താൽ, വർഷങ്ങളോളം കൺസർവേറ്റീവ് ഭൂരിപക്ഷം ഉറപ്പാക്കും എന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
