വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിന് ഗുണകരമായ കാര്യങ്ങളില്‍ ധാരണയിലെത്തുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
ഫ്‌ലോറിഡയില്‍ നിന്ന് വാഷിങ്ടനിലേക്ക് മടങ്ങും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച ട്രംപിന്റെ പ്രസ്താവന സ്ഥിരീകരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് തിയതി നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ന്യൂയോര്‍ക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് മംദാനിയുടെ ഓഫിസും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
