ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സൊഹ്റാൻ മംദാനി വിജയിച്ചതോടെ വഴി മാറിയത് ചരിത്രം. ഇതോടെ ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ - അമേരിക്കൻ വംശജനായ മേയറായി അദ്ദേഹം സ്ഥാനമേൽക്കും. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മംദാനിയുടെ വിജയം, അദ്ദേഹത്തെ പരാജയപ്പെടുത്താൻ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി.
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ ട്രംപ് പിന്തുണച്ച സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കർട്ടിസ് സ്‍ലീവയെയും തോൽപ്പിച്ചാണ് മംദാനിയുടെ വിജയം. മംദാനിക്ക് 50.4 ശതമാനം വോട്ടും (10.36 ലക്ഷം) ക്വോമോക്ക് 41.6 ശതമാനവും(8.54 ലക്ഷം) സ്‍ലീവയ്ക്ക് 7.1 ശതമാനവും (1.46 ലക്ഷം) വോട്ടു കിട്ടി. ഡെമക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷക്കാരനാണ് 34-കാരനായ മംദാനി.
എന്നാൽ അമേരിക്കൻ രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായി ഡെമക്രാറ്റുകൾ മംദാനിയിൽ പ്രതീക്ഷവെക്കുമ്പോഴും അദ്ദേഹത്തിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നതാണ് വസ്തുത. പ്രസിഡന്റാകാനുള്ള മാനദണ്ഡങ്ങളിലൊന്ന് സ്ഥാനാർഥി യുഎസിൽ ജനിച്ചിരിക്കണമെന്നാണ്. മംദാനി ജനിച്ചത് യുഗാൺഡയിലാണ്.
യുഎസ് ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ടിലെ സെക്ഷൻ ഒന്നിൽ "സ്വഭാവികമായി യുഎസിൽ ജനിച്ച പൗരനല്ലാതെ മറ്റാരും... പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരല്ല." എന്ന് പ്രസ്താവിക്കുന്നു. ഈ നിയമം ആധുനിക അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ ചില പൊതു വ്യക്തികളെ മാറ്റിനിർത്തി.
എലോൺ മസ്‌കിന് പ്രസിഡന്റാകാൻ കഴിയില്ല. കാലിഫോർണിയ ഭരിച്ച് കെന്നഡി രാജവംശത്തിൽ ചേർന്നതിനുശേഷവും ആർനോൾഡ് ഷ്വാസ്‌നെഗർക്കും മത്സരിക്കാൻ കഴിഞ്ഞില്ല.
ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്രസംവിധായിക മീരാ നായരുടെയും കൊളംബിയ സർവകലാശാലാ അധ്യാപകനും ഇന്ത്യൻ വംശജനുമായ മഹ്‍മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. സിറിയൻ വംശജയായ ആർട്ടിസ്റ്റും ആനിമേറ്ററുമായ റാമ ദുവാജിയാണ് ഭാര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
