അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസിന് സമീപം നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവെപ്പിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ അതിക്രമം "തിന്മയുടെ പ്രവൃത്തിയും വിദ്വേഷത്തിൻ്റെ പ്രവൃത്തിയും ഭീകരാക്രമണവുമാണ്" എന്ന് ട്രംപ് വിശേഷിപ്പിച്ചു. വെടിവെപ്പിൽ വെസ്റ്റ് വിർജീനിയൻ നാഷണൽ ഗാർഡിലെ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയുമാണ്.
അക്രമം നടത്തിയ വ്യക്തി അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകാൻവാൽ (29) ആണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സ്ഥിരീകരിച്ചു. ലകാൻവാൽ 2021 സെപ്റ്റംബറിൽ, ജോ ബൈഡൻ ഭരണകാലത്തെ 'ഓപ്പറേഷൻ അല്ലൈസ് വെൽക്കം' എന്ന പദ്ധതി പ്രകാരമാണ് അമേരിക്കയിൽ പ്രവേശിച്ചത്. സംഭവത്തെ തുടർന്ന് ട്രംപ് മുൻ ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനമുയർത്തുകയും ചെയ്തു.
"ഈ ഹീനമായ അതിക്രമം നടത്തിയ മൃഗം കനത്ത വില നൽകേണ്ടിവരും," എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഈ ആക്രമണമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ്, ബൈഡൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിച്ച ഓരോ വിദേശ പൗരനെയും പുനഃപരിശോധിക്കണമെന്നും അർഹതയില്ലാത്തവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി വാഷിംഗ്ടണിൽ വിന്യസിക്കാൻ അദ്ദേഹം പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്.ബി.ഐ. ഉൾപ്പെടെയുള്ള ഏജൻസികൾ സംഭവത്തെ ഭീകരാക്രമണ സാധ്യതയോടെയാണ് അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
