കഴിഞ്ഞ മാസങ്ങളിൽ, പ്രത്യേകിച്ച് ഒക്ടോബറിൽ ഡൊണാൾഡ് ട്രംപിന് എംആർഐ സ്കാൻ നടത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മികച്ച ആരോഗ്യത്തിൽ തുടരുകയാണ് എന്നും ആശങ്ക വേണ്ട എന്നും വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി.
“ഒക്ടോബർ 10-ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞതുപോലെ, ട്രംപ് വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിൽ തന്റെ പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായിട്ടാണ് എംആർഐ ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഇമേജിംഗ് പരിശോധനകൾ നടത്തിയിരിക്കുന്നത്. എല്ലാ വിദഗ്ധരും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, ട്രംപ് മികച്ച ശരീരാരോഗ്യത്തിലാണ് എന്ന് സ്ഥിരീകരിച്ചു” എന്നാണ് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാരലീൻ ലെവിറ്റ് പറഞ്ഞത്.
ഒക്ടോബറിൽ മെറിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി സെന്ററിൽ പരിശോധനയ്ക്ക് പോയപ്പോൾ എന്തിനാണ് ട്രംപ് എംആർഐ നടത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചതിന് മറുപടിയായാണ് ലെവിറ്റ് ഇക്കാര്യം വിശദീകരിച്ചത്.
ആ പരിശോധന പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായിരുന്നുവെന്നും, ട്രംപിന്റെ വ്യക്തിഗത ഡോക്ടർ നേവി ക്യാപ്റ്റൻ ഷോൺ പി. ബാർബബെല്ല തന്റെ റിപ്പോർട്ടിൽ ട്രംപ് “മികച്ച ഹൃദയ, ശ്വാസകോശ, നാഡീ, ശാരീരിക ആരോഗ്യ നിലയിൽ” തുടരുകയാണെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
