വാഷിംഗ്ടൺ ഡി.സിയിൽ ക്രൈം നിയന്ത്രിക്കാൻ നേരിട്ട് ഇടപെടും എന്നതാണ് തന്റെ നിലപാട് എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിനായി നാഷണൽ ഗാർഡിനെ നഗരത്തിലെ റോഡുകളിൽ നിയമം പാലിപ്പിക്കാൻ അയക്കാമെന്നുള്ള ആലോചനയിലാണെന്നും, ഫെഡറൽ നിയമസംരക്ഷണ സേനയുടെ സാന്നിധ്യവും നഗരത്തിൽ ഈ ആഴ്ച മുതൽ വർദ്ധിപ്പിക്കും എന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം ട്രംപ് നടത്തിയ ഈ മുന്നറിയിപ്പും പിന്നാലെയുള്ള വൈറ്റ് ഹൗസ് നടപടിയും, യു.എസ്. ഗവൺമെന്റിന്റെ ആസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയെ നേരിട്ട് നിയന്ത്രിക്കാൻ ട്രംപും അദ്ദേഹത്തിന്റെ ഗവൺമെന്റും മുന്നോട്ടുവച്ച പുതിയ നടപടി ആയി ആണ് കാണേണ്ടത്.
നമ്മുടെ തലസ്ഥാന നഗരി ഇപ്പോൾ സുരക്ഷിതമല്ല, ഡിസിയെ ഞങ്ങൾ തന്നെ നിയന്ത്രിക്കണം. ഈ രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ നിയന്ത്രിക്കപ്പെടുന്ന സ്ഥലമാക്കണം ഡിസി" എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേസമയം കൂടുതൽ ഫെഡറൽ സേനയെ എത്തിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോഴും അന്തിമരൂപത്തിൽ ഇല്ല എന്നും വ്യാഴാഴ്ച മുതൽ FBI, ദേശീയ ഗാർഡ്, കുടിയേറ്റ കസ്റ്റംസ് വകുപ്പ് (ICE), ആഭ്യന്തര സുരക്ഷ വകുപ്പ് (DHS) എന്നിവയിലേയ്ക്കുള്ള ഉദ്യോഗസ്ഥർ കൂടി ഈ സേനയിൽ ഉൾപ്പെടും എന്നുമാണ് റോയിറ്റേഴ്‌സിനോട് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
"വാഷിംഗ്ടൺ നഗരം നിരവധി വർഷങ്ങളായി ചെറുകുറ്റകൃത്യങ്ങളും ഗൗരവമായ ക്രൈമുകളും കാരണം ദുരിതം അനുഭവിക്കുന്നു. ട്രംപ് ഈ നഗരം സുരക്ഷിതമാക്കാൻ പ്രതിജ്ഞാബദ്ധനാണ്" എന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോളൈൻ ലെവിറ്റ് പ്രസ്താവനയിൽ പറഞ്ഞത്.
ട്രംപ് ഇതിനുമുമ്പ് നിരവധി തവണ നഗരത്തെ ഫെഡറൽ തലത്തിൽ നിയന്ത്രിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. അടുത്തിടെ, എലോൺ മസ്‌കിന്റെ സർക്കാർ കാര്യക്ഷമത വകുപ്പിലെ ഒരു സ്റ്റാഫ് അംഗം ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെയാണ് ട്രംപ് വീണ്ടും ഈ ഭീഷണിയുമായി മുന്നോട്ടുവന്നത്.
അതേസമയം വിഷയത്തിൽ ഡിസിയുടെ മേയർ മ്യൂറിയൽ ബൗസറിന്റെ ഓഫീസ് പ്രതികരിക്കാൻ വിസമ്മതിച്ചു. പോലീസ് വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം 2025ലെ ആദ്യ ഏഴ് മാസങ്ങളിൽ ഗൗരവമായ കുറ്റകൃത്യങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26% കുറഞ്ഞിട്ടുണ്ട്, മൊത്തം കുറ്റകൃത്യ നിരക്ക് 7% കുറഞ്ഞിട്ടുണ്ട്. 2024-ൽ മൊത്തം കുറ്റകൃത്യ നിരക്ക് 2023-നെ അപേക്ഷിച്ച് 15% കുറവായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്