വാഷിംഗ്‌ടൺ: സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ സൂസൻ മൊണാറെസിനെ പുറത്താക്കിയതായി വൈറ്റ് ഹൗസ്.
അമേരിക്കയെ വീണ്ടും ആരോഗ്യകരമാക്കുക എന്ന പ്രസിഡന്റിന്റെ അജണ്ടയുമായി സൂസൻ മൊണാറെസ് ഒത്തുപോകുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എൻബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
സൂസൻ മൊണാറെസ് രാജിവയ്ക്കാൻ വിസമ്മതിച്ചതിനാൽ വൈറ്റ് ഹൗസ് പിരിച്ചുവിടുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
ഏജൻസിയിലെ അഴിച്ചുപണിയിൽ കുറഞ്ഞത് നാല് ഉദ്യോഗസ്ഥരെങ്കിലും രാജി സമർപ്പിച്ചു: സിഡിസിയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡെബ്ര ഹൗറി; നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ ആൻഡ് റെസ്പിറേറ്ററി ഡിസീസസിന്റെ ഡയറക്ടർ ഡോ. ഡെമെട്രെ ദസ്കലാക്കിസ്; നാഷണൽ സെന്റർ ഫോർ എമർജിംഗ് ആൻഡ് സൂനോട്ടിക് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടർ ഡോ. ഡാനിയേൽ ജെർണിഗൻ; ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് ഡാറ്റ, സർവൈലൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ ഡോ. ജെന്നിഫർ ലെയ്ഡൻ എന്നിവരാണവർ.
ദീർഘകാലമായി ഫെഡറൽ ഗവൺമെന്റ് ശാസ്ത്രജ്ഞയായ മൊണാരെസ് ജൂലൈ 31-നാണ് സിഡിസി ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
